ഫോട്ടോ: ട്വിറ്റർ 
Sports

ജോകോവിച്ചിന് കലണ്ടര്‍ സ്ലാം നഷ്ടം ; മെദ് വദേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിന് ജോകാവിച്ച്  ഇനിയും കാത്തിരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് കിരീടം റഷ്യയുടെ ഡാനില്‍  മെദ് വദേവിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെയാണ് മെദ് വദേവ് തകര്‍ത്തത്. മെദ് വദേവിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

21 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റഷ്യന്‍ താരം യു എസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. തോല്‍വിയോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടം ജോകോവിച്ച് നഷ്ടമായി. ഒരു വര്‍ഷം എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടവും നേടുന്നതാണ് കലണ്ടര്‍ സ്ലാം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിനും ജോകാവിച്ച്  ഇനിയും കാത്തിരിക്കണം.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ് വദേവ്  ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

യു.എസ്. ഓപ്പണ്‍ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോള്‍ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടര്‍ സ്ലാം നേടാനും സെര്‍ബ് താരത്തിനാകുമായിരുന്നു. ആ സ്വപ്‌നമാണ് മെദ് വദേവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ നഷ്ടമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി