വിജയ ശേഷം ജോക്കേോവിച് എക്സ്
Sports

ചരിത്ര നേട്ടത്തിലേക്ക് 2 ജയങ്ങളുടെ മാത്രം അകലം! മെല്‍ബണ്‍ ബ്ലോക്ക്ബസ്റ്ററില്‍ അല്‍ക്കരാസിനെ തുരത്തി ജോക്കോവിച്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലേക്ക് മുന്നേറി സെര്‍ബിയന്‍ ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ടെന്നീസ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ യുവ താരവും സ്പാനിഷ് സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്. 25 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന അനുപമ ചരിത്രത്തിലേക്ക് ഇനി രണ്ട് ജയങ്ങള്‍ മാത്രമാണ് താരത്തിനു വേണ്ടത്.

ക്വാര്‍ട്ടറില്‍ നാല് സെറ്റ് നീണ്ട ത്രില്ലര്‍ പൊരുതി ജയിച്ച് ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിയിലേക്ക് മുന്നേറി. അവസാന നാലില്‍ അലക്‌സാണ്ടര്‍ സ്വരേവാണ് ജോക്കോയുടെ എതിരാളി. സ്‌കോര്‍: 4-6, 6-4, 6-3, 6-4.

നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടി അല്‍ക്കരാസ് മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് മെല്‍ബണ്‍ പാര്‍ക്ക് കണ്ടത് ജോക്കോയുടെ തിരിച്ചു വരവാണ്. അടുത്ത മൂന്ന് സെറ്റുകളിലും സ്പാനിഷ് സെന്‍സേഷനെ നിലം തൊടാന്‍ സെര്‍ബിയന്‍ ഇതിഹാസം സമ്മതിച്ചില്ല. ഒളിംപിക്‌സില്‍ അല്‍ക്കരാസിനെ വീഴ്ത്തി സ്വര്‍ണം സ്വന്തമാക്കിയ ജോക്കോവിച് അതേ മികവ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും ആവര്‍ത്തിച്ചു.

ടെന്നീസ് ചരിത്രത്തില്‍ ഒരു താരവും നേടാത്ത അനുപമ റെക്കോര്‍ഡിന്റെ വക്കില്‍ ദീര്‍ഘ നാളായി കാത്തിരിക്കുകയാണ് ജോക്കോവിച്. 25 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന നേട്ടം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കാന്‍ ജോക്കോയ്ക്ക് സാധിച്ചില്ല. യുവ താരങ്ങളായ അല്‍ക്കരാസും ഇറ്റലിയുടെ യാന്നിക് സിന്നറും രണ്ട് വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി കഴിഞ്ഞ വര്‍ഷം തങ്ങളുടേതാക്കി മാറ്റിയിരുന്നു. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി 25 ഗ്രാന്‍ഡ് സ്ലാമെന്ന മാന്ത്രിക നേട്ടത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ജോക്കോ. അതിനായി ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍