കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

'റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കും എന്ന് കരുതേണ്ട'; കോഹ്‌ലിയോട് കപില്‍ ദേവ്

വിരാട് കോഹ്‌ലിയുടെ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നതായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്

Author : സമകാലിക മലയാളം ഡെസ്ക്

ലെസ്റ്റര്‍ഷയര്‍: വിരാട് കോഹ്‌ലിയുടെ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നതായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. റണ്‍സ് കണ്ടെത്താന്‍ കോഹ്‌ലിക്ക് സാധിച്ചില്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കില്ലെന്നും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 

വിരാട് കോഹ്‌ലിയുടെ അത്രയും ക്രിക്കറ്റ് ഞാന്‍ കളിച്ചിട്ടില്ല. എന്നാല്‍ അത്രയും ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കില്‍ പോലും കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. അവര്‍ ചിന്തിക്കുന്ന വിധമാണ് മെച്ചപ്പെടുത്തേണ്ടത്. ഞങ്ങള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ ഞങ്ങള്‍ക്കത് ഇഷ്ടപ്പെടും. എന്നാല്‍ നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ട് എന്നാവും ഞങ്ങള്‍ക്ക് തോന്നുക, കപില്‍ ദേവ് പറഞ്ഞു. 

ഞങ്ങള്‍ക്ക് മുന്‍പിലേക്ക് വരുന്നത് നിങ്ങളുടെ പെര്‍ഫോര്‍മന്‍സ് ആണ്. ആ പെര്‍ഫോമന്‍സ് അവിടെ ഇല്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കും എന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ ബാറ്റും പെര്‍ഫോര്‍മന്‍സും സംസാരിച്ചുകൊണ്ടിരിക്കണം, വേറൊന്നുമില്ല, കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു.

കോഹ് ലിയെ പോലൊരു താരത്തിന് സെഞ്ചുറി കണ്ടെത്താന്‍ ഇത്രയും ഗ്യാപ്പ് വന്നത് വേദനിപ്പിക്കുന്നു. നമ്മുടെ ഹീറോയെ പോലെയാണ് കോഹ് ലി. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, ഗാവസ്‌കര്‍, സെവാഗ് എന്നിവരോട് താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരു കളിക്കാരന്‍ ഉണ്ടാവുമെന്ന് നമ്മള്‍ കരുതിയതല്ല. എന്നാല്‍ അവര്‍ വന്നു. താരതമ്യപ്പെടുത്താന്‍ നമ്മെ നിര്‍ബന്ധിച്ചു. എന്നിട്ട് ഇതുപോലെ രണ്ട് വര്‍ഷത്തെ ഇടവേള വരുന്നത് എന്നെയും എല്ലാവരേയും ആശങ്കപ്പെടുത്തുന്നതാണ്, കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ