Sports

'ഞങ്ങളെ ഈ കലാപത്തിലേക്ക് വിട്ട് പോവരുത്, ഈ ദുരിതത്തില്‍ നിന്ന് കരകയറ്റൂ'; ലോക നേതാക്കളോട് സഹായം തേടി റാഷിദ് ഖാന്‍

താലിബാന്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നു എന്നത് ചൂണ്ടിയാണ് റാഷിദ് ഖാന്റെ അഭ്യര്‍ഥന

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണം എന്ന അഭ്യര്‍ഥനയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാന്‍. താലിബാന്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായ
ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നു എന്നത് ചൂണ്ടിയാണ് റാഷിദ് ഖാന്റെ അഭ്യര്‍ഥന. 

പ്രിയപ്പെട്ട ലോക നേതാക്കളെ, എന്റെ രാജ്യം കലാപത്തിലാണ്. ഓരോ ദിവസവും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ രക്തസാക്ഷിത്വം വരിക്കുന്നു. വീടുകളും വസ്തുക്കളും നശിപ്പിക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഇടങ്ങള്‍ വിട്ട് പോവേണ്ടി വരുന്നു. ഞങ്ങളെ ഈ കലാപത്തിലേക്ക് വിട്ട് പോവരുത്. അഫ്ഗാനികളെ കൊല്ലുന്നത് അവസാനിപ്പിക്കു. അഫ്ഗാനിസ്ഥാനെ തകര്‍ക്കുന്നത് നിര്‍ത്തു. ഞങ്ങള്‍ക്ക് സമാധാനം വേണം, റാഷിദ് ഖാന്‍ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ കുറിച്ചു. 

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള താലിബാന്റെ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷം രൂക്ഷമാണ്. അഫ്ഗാനിലെ പല തന്ത്രപ്രധാന മേഖലകളും നഗരങ്ങളും താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT