വീഡിയോ ദൃശ്യം 
Sports

ഡൈവ് ചെയ്തൂടെ? ദാലും റൊട്ടിയും കഴിച്ച് വേഗം കുറഞ്ഞോ? പൂജ്യത്തില്‍ റണ്‍ഔട്ടായി ലാബുഷെയ്ന്‍

പാകിസ്ഥാന് എതിരായ ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിനം അക്കൗണ്ട് തുറക്കും മുന്‍പ് റണ്‍ഔട്ടായി മാര്‍നസ് ലാബുഷെയ്ന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന് എതിരായ ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിനം അക്കൗണ്ട് തുറക്കും മുന്‍പ് റണ്‍ഔട്ടായി മാര്‍നസ് ലാബുഷെയ്ന്‍. സാജിദ് ഖാന്റെ ത്രോയിലാണ് മാര്‍നസിന്റെ വിക്കറ്റ് വീണത്. 

9 പന്തുകള്‍ നേരിട്ട് റണ്‍സ് എടുക്കാതെ നില്‍ക്കുമ്പോഴാണ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീഴുന്നത്. നൗമാന്‍ അലിയുടെ ഡെലിവറിയില്‍ മിഡ് ഓഫിലേക്ക് ഡ്രൈവ് ചെയ്യാനായിരുന്നു ലാബുഷെയ്‌നിന്റെ ശ്രമം. സിംഗിളിനായി ലാബുഷെയ്ന്‍ ഓടിയെങ്കിലും സാജിദ് ഖാന്റെ ഡയറക്ട് ഹിറ്റില്‍ സ്റ്റംപ് ഇളകി. 

കരിയറില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ലാബുഷെയ്ന്‍ പൂജ്യത്തിന് പുറത്താവുന്നത്. ഡക്കായി മടങ്ങിയതിന് പിന്നാലെ ലാബുഷെയ്‌നിനെ ട്രോളുകയാണ് പാകിസ്ഥാന്‍ ആരാധകര്‍. പാകിസ്ഥാന്‍ ഭക്ഷണമായ റൊട്ടിയും ദാലും കഴിച്ച് ഓട്ടത്തിന്റെ വേഗം കുറഞ്ഞതായാണ് ആരാധകരില്‍ പലരുടേയും കമന്റ്.

റണ്‍ഔട്ട് ആവുന്നത് ഒഴിവാക്കാന്‍ ഡൈവ് ചെയ്യാന്‍ ശ്രമിക്കാത്തതിനേയും ആരാധകര്‍ പരിഹസിക്കുന്നു. ഡൈവ് ചെയ്യാത്തതിന് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനോട് തന്നെയാണ് പാക് ആരാധകര്‍ ലാബുഷെയ്‌നിനെ താരതമ്യപ്പെടുത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്