നമ്പറുകളില്‍ വിശ്വാസമുണ്ടോ? 7,18 ജേഴ്‌സികള്‍ ഒരുമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പിന്നെ മാജിക്

ഇന്ത്യന്‍ വനിതാ, പുരുഷ ടീമിലെ 7,18 നമ്പര്‍ ജേഴ്‌സിക്കാര്‍ ക്രീസില്‍ ഒരുമിച്ചാലുള്ള പ്രത്യേകതയും ഇവിടെ കൗതുകമാവുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹാമില്‍ട്ടന്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മന്ദാനയും ഹര്‍മന്‍പ്രീത് കൗറും സെഞ്ചുറിയുമായി നിറഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഇന്ത്യന്‍ വനിതാ, പുരുഷ ടീമിലെ 7,18 നമ്പര്‍ ജേഴ്‌സിക്കാര്‍ ക്രീസില്‍ ഒരുമിച്ചാലുള്ള പ്രത്യേകതയും ഇവിടെ കൗതുകമാവുന്നു. 

വിരമിക്കുന്നതിന് മുന്‍പ് നിര്‍ണായകമായ പല കൂട്ടുകെട്ടുകളും സൃഷ്ടിച്ചവരാണ് ധോനിയും കോഹ് ലിയും. ധോനിയുടെ ജേഴ്‌സി നമ്പര്‍ ഏഴും കോഹ് ലിയുടേത് 18. വനിതാ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ 184 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിച്ച രണ്ട് പേരുടെ ജേഴ്‌സി നമ്പര്‍ 7, 18!. 

ധോനി-കോഹ്‌ലി സഖ്യത്തിന്റെ എണ്ണം പറഞ്ഞ സെഞ്ചുറി കൂട്ടുകെട്ടുകള്‍

ധോനി-കോഹ്‌ലി കൂട്ടുകെട്ടിനോടാണ് ഹര്‍മന്‍-മന്ദാന സഖ്യത്തെ ആരാധകര്‍ ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ടീം സമ്മര്‍ദ ഘട്ടങ്ങളില്‍ നിന്നപ്പോള്‍ പലപ്പോഴും രക്ഷയ്ക്ക് എത്തിയത് ധോനി-കോഹ് ലി കൂട്ടുകെട്ടായിരുന്നു. 2012ല്‍ ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 365 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ 80-4ലേക്ക് ഇന്ത്യ വീണു. അന്ന് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോനിയും കോഹ് ലിയും ചേര്‍ന്ന് കണ്ടെത്തിയത്. 

2013ല്‍ ഓസ്‌ട്രേലിയക്ക് എതിരെ 128 റണ്‍സിന്റേയും 2016ല്‍ ന്യൂസിലന്‍ഡിന് എതിരെ 151 റണ്‍സിന്റേയും 2010ല്‍ ബംഗ്ലാദേശിന് എതിരെ 152 റണ്‍സിന്റെ കൂട്ടുകെട്ടും 2012ല്‍ ഇംഗ്ലണ്ടിന് എതിരെ 198 റണ്‍സിന്റെ കൂട്ടുകെട്ടും കോഹ് ലിയും ധോനിയും ചേര്‍ന്ന് സൃഷ്ടിച്ചതെല്ലാം ആരാധകരുടെ മനസിലുണ്ടാവും. 

വനിതാ ലോകകപ്പിലെ ഇന്ത്യയുടെ നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് മന്ദാനയും ഹര്‍മനും ചേര്‍ന്ന് കണ്ടെത്തിയത്. വനിതാ ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടും. 2013 ലോകകപ്പില്‍ തിരുഷ് കാമിനിയും പൂനം റൗട്ടും ചേര്‍ന്ന് കണ്ടെത്തിയ 175 റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ആണ് ഹര്‍മനും മന്ദാനയും ചേര്‍ന്ന് ഇവിടെ മറികടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com