Neeraj Chopra x
Sports

ജാവലിൻ പറന്നത് 85.69 മീറ്റർ മാത്രം; നീരജ് ചോപ്രയ്ക്ക് നിരാശ

പരിക്കു മാറി വീണ്ടും കളത്തിലെത്തിയ നീരജിന് ദോഹ ഡയമണ്ട് ലീ​ഗിൽ നാലാം സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദോഹ: ദോഹ ഡയമണ്ട് ലീ​ഗിൽ മത്സരിക്കാനിറങ്ങിയ ജാവലിൻ ത്രോ സൂപ്പർ താരം ഒളിംപ്യൻ നീരജ് ചോപ്രയ്ക്ക് നിരാശ. പരിക്കു മാറി മത്സര രം​ഗത്തേത്ത് മടങ്ങിയെത്തിയ താരത്തിനു ​ദോഹയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 85.69 മീറ്റർ മാത്രമാണ് മത്സരത്തിൽ താരത്തിന്റെ മികച്ച ദൂരം. താരത്തിന് കോമൺവെൽത്ത് ​ഗെയിംസ് യോ​ഗ്യത നേടാൻ സാധിച്ചത് ആശ്വസമാണ്. ഇന്ത്യയെ സംബന്ധിച്ചു വലിയ പ്രതീക്ഷയുമാണ്.

ആദ്യ ശ്രമത്തിൽ നീരജ് ഫൗൾ ആയാണ് തുടങ്ങിയത്. രണ്ടാമത്തെ ശ്രമത്തിൽ 82.77 മീറ്ററും, മൂന്നാമത്തെ ശ്രമത്തിൽ തന്റെ മികച്ച ദൂരമായ 85.69 മീറ്ററും അദ്ദേഹം കണ്ടെത്തി. നാലാമത്തെ ശ്രമത്തിൽ 83.45 മീറ്റർ എറിഞ്ഞെങ്കിലും അഞ്ചാം ശ്രമം വീണ്ടും ഫൗളായി. ഇതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ കഴിയാത്തതിനാൽ നീരജിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല.

ശ്രീലങ്കയുടെ റുമേഷ് പതിരഗെ 88.68 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ​ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 86.38 മീറ്റർ ജാവലിൻ പായിച്ച് രണ്ടാം സ്ഥാനവും അമേരിക്കയുടെ കർട്ടിസ് തോംസൻ 85.99 മീറ്റർ താണ്ടി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

നടുവിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നീരജ് ചോപ്രയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഇതേ വേദിയിൽ നീരജ് 90 മീറ്റർ ദൂരം പിന്നിട്ടിരുന്നുവെങ്കിലും ഇത്തവണ ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. സമീപ കാലത്തു നേരിട്ട പരിക്കുകളും സാങ്കേതികമായ ചില വെല്ലുവിളികളും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു.

Neeraj Chopra finished fourth in his first competition of the season, managing a best throw of 85.69m at the Doha Diamond League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ബ്രസീൽ വിജയ വഴിയിൽ, ജന്തര്‍ മന്തറില്‍ കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പയ്യന് വേണ്ടി അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തി, എവിടെ തുടങ്ങണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു'; 'ബാലൻ' കാസ്റ്റിങിനെക്കുറിച്ച് ​ഗണപതി

ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ; 'ആര്‍ക്ക് വേണമെങ്കിലും ചുമതലയേല്‍ക്കാം'