ഫോട്ടോ: ട്വിറ്റർ 
Sports

'എനിക്കിഷ്ടം പിസയും ഐസ്‌ക്രീമും'; ജീവിതകാലം മുഴുവന്‍ സൗജന്യമായി തരാം; ചീനുവിന് ഡൊമിനോസിന്റെ ആദരവ്

49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിയില്‍ മുത്തമിട്ടാണ് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് ചാനു തുടക്കമിട്ടത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയെ അഭിമാന നേട്ടത്തിലേക്ക് എത്തിച്ചതിന് പിന്നാലെ പിസ, ഐസ്‌ക്രീം കഴിക്കണം എന്ന ആഗ്രഹമായിരുന്നു മീരാബായി ചാനു പങ്കുവെച്ചത്. ചാനുവിന്റെ പ്രതികരണം വന്നതിന് പിന്നാലെ ജീവതകാലം മുഴുവന്‍ പിസ ഓഫര്‍ ചെയ്താണ് ഡൊമിനോസ് ഇന്ത്യയുടെ വരവ്. 

49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിയില്‍ മുത്തമിട്ടാണ് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് ചാനു തുടക്കമിട്ടത്. ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ച് കഴിഞ്ഞതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന്, എനിക്ക് പിസ, ഐസ്‌ക്രീം കഴിക്കണം. ഒരുപാട് നാളായി ഞാനത് എല്ലാം കഴിച്ചിട്ട് എന്നാണ് ചാനു പ്രതികരിച്ചത്. 

മെഡല്‍ നേട്ടത്തിന് അഭിനന്ദനം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് നിങ്ങള്‍ ജീവന്‍ നല്‍കി. ജീവതകാലം മുഴുവന്‍ നിങ്ങള്‍ക്ക് പിസ നല്‍കുന്നതിലെ സന്തോഷം ഞങ്ങള്‍ക്കും അടക്കാനാവുന്നില്ല, ഡൊമിനോസ് ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT