ദ്രാവിഡ്  ഫെയ്സ്ബുക്ക്
Sports

ദ്രാവിഡ് ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക്?

സാധ്യതകള്‍ ചൂണ്ടിക്കാട്ടി മുന്‍ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച് പരിശീലക സ്ഥാനത്തു രാഹുല്‍ ദ്രാവിഡ് ഈയടുത്താണ് പടിയിറങ്ങിയത്. നിലവില്‍ മറ്റൊരു ടീമിന്റേയും ചുമതലകള്‍ അദ്ദേഹം ഏറ്റെടുത്തിട്ടില്ല. ഇപ്പോള്‍ ദ്രാവിഡിനെ ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകര്‍ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍.

ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തു നിന്നു മാത്യു മോട്ട് പടിയിറങ്ങിയിരുന്നു. ടി20 ലോകകപ്പിനു പിന്നാലെയാണ് മോട്ടിന്റെ പടിയിറക്കം. പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് ഇംഗ്ലണ്ട് പുതിയ പരിശീലകരെ അന്വേഷിക്കുകയാണ്. അതിനിടെയാണ് ശ്രദ്ധേയ പട്ടികയുമായി മോര്‍ഗന്‍ വരുന്നത്.

മോട്ടിനു പകരക്കാരാനായി മോര്‍ഗന്‍ പരിഗണിക്കുന്നത് രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫഌമിങ് എന്നിവരെയാണ്. ഒപ്പം നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചായ ബ്രണ്ടന്‍ മക്കെല്ലത്തേയും മോര്‍ഗന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ അടിമുടി മാറ്റിയാണ് മക്കെല്ലം ശ്രദ്ധേയനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ ടീമുകളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ദ്രാവിഡിനെ മെന്ററായി നിമിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനൊന്നും നിലവില്‍ സ്ഥിരീകരണമില്ല.

'ഇത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നു. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരെ തന്നെ കൊണ്ടു വരേണ്ടതുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജിങ് ഡയറക്ടറായ റോബര്‍ട്ട് കീയാണ് പുതിയ മികച്ച പരിശീലകരെ എത്തിക്കേണ്ടത്. അദ്ദേഹം മികച്ചവരെ തന്നെ സമീപിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'

'എന്റെ ഉള്ളില്‍ ആദ്യം വരുന്ന പേരുകള്‍ ഇവയാണ്. ദ്രാവിഡ്, പോണ്ടിങ്, ഫഌമിങ്, മക്കെല്ലം. തീര്‍ച്ചയായി മക്കെല്ലം നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കോച്ചുമാരില്‍ ഒരാളാണ്'- മോര്‍ഗന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു