ഫയല്‍ ചിത്രം 
Sports

ഏകദിന ലോകകപ്പോടെ ദ്രാവിഡ് പടിയിറങ്ങും; വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവും; റിപ്പോര്‍ട്ട്‌

രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്നതോടെ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്നതോടെ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുമെന്ന് സൂചന. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കരാര്‍. 

കരാര്‍ നീട്ടാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐയും ദ്രാവിഡും പോകില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ സ്ഥാനത്തിരിക്കുന്ന ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി എത്തും. സ്പ്ലിറ്റ് കോച്ചിങ് എന്നത് ബിസിസിഐ പരിഗണിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയും ഇന്ത്യ പുറത്തായി

ദ്രാവിഡിന്റെ അഭാവത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും സിംബാബ് വെ പര്യടനത്തിലും ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായത്. 

2022ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിന് പിന്നിലും ലക്ഷ്മണ്‍ ഉണ്ടായിരുന്നു. രവി ശാസ്ത്രിയില്‍ നിന്ന് പരിശീലക ചുമതല ഏറ്റെടുത്തതിന് ശേഷം ജയപരാജയങ്ങള്‍ നിറഞ്ഞതായിരുന്നു ദ്രാവിഡിന്റെ യാത്ര. ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ തോറ്റു. സൗത്ത് ആഫ്രിക്കയോട് ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ തോല്‍വി സമ്മതിച്ചു. ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെയും ഇന്ത്യ പുറത്തായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT