ഫാഫ് ഡുപ്ലെസി/ ട്വിറ്റർ 
Sports

276ാം പന്തിൽ 'അശ്രദ്ധ'; ഡു പ്ലെസി വീണത് 199 റണ്ണില്‍; നഷ്ടമായത് കന്നി ഇരട്ട സെഞ്ച്വറി

276ാം പന്തിൽ 'അശ്രദ്ധ'; ഡു പ്ലെസി വീണത് 199 റണ്ണില്‍; നഷ്ടമായത് കന്നി ഇരട്ട സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഒറ്റ പന്തില്‍ ഫാഫ് ഡുപ്ലെസിക്ക് നഷ്ടമായത് ടെസ്റ്റിലെ കന്നി ഇരട്ട സെഞ്ച്വറി. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച ശേഷമാണ് മുന്‍ നായകന്‍ വീണത്. ടെസ്റ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയാണ് ഡുപ്ലെസി മടങ്ങിയത്. ഹസരങ്കയുടെ പന്തില്‍ കരുണരത്‌നെയ്ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ഡുപ്ലെസിയുടെ മടക്കം. 

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 396 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 621 നേടി 225 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ഡുപ്ലെസി (199), ഡീന്‍ എല്‍ഗാര്‍ (95), ടെംപ ബവുമ (71), കേശവ് മഹാരാജ് (73), അയ്ഡം മാര്‍ക്രം (68) എന്നിവരുടെ കിടയറ്റ ബാറ്റിങാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

276 പന്തുകള്‍ നേരിട്ടാണ് ഡുപ്ലെസി 199 റണ്‍സെടുത്തത്. 24 ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT