ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ പശ്ചിമ മേഖല- മധ്യ മേഖല, ഉത്തര മേഖല- ദക്ഷിണ മേഖല സെമി പോരാട്ടങ്ങള്‍. മധ്യമേഖല- വടക്കു കിഴക്കന്‍ മേഖല പോരാട്ടവും ഉത്തര മേഖല- പൂര്‍വ മേഖല പോരാട്ടങ്ങവും സമനിലയില്‍ അവസാനിച്ചു. ക്വാർട്ടർ പോരാട്ടങ്ങളിൽ ഇരു ടീമുകളും ഒന്നാം ഇന്നിങ്‌സ് ലീഡ് ബലത്തിലാണ് സെമി ഉറപ്പിച്ചത്.
സെപ്റ്റംബര്‍ 4 മുതലാണ് സെമി പോരാട്ടങ്ങള്‍. ഒന്നാം സെമിയില്‍ പശ്ചിമ മേഖല- മധ്യമേഖലയുമായും രണ്ടാം സെമിയില്‍ ദക്ഷിണ മേഖല- ഉത്തര മേഖലയുമായും ഏറ്റുമുട്ടും.
പൂര്‍വ മേഖലയ്‌ക്കെതിരായ പോരാട്ടത്തില്‍ ഉത്തരമേഖല ഒന്നാം ഇന്നിങ്‌സില്‍ 405 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു കരുത്തു കാട്ടി. പൂര്‍വ മേഖലയുടെ പോരാട്ടം ഒന്നാം ഇന്നിങ്‌സില്‍ 230 റണ്‍സില്‍ അവസാനിച്ചു. 175 റണ്‍സുമായാണ് ഉത്തര മേഖല രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി (63) നേടിയ ഉത്തര മേഖലയുടെ ആയുഷ് ബദോനി രണ്ടാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം രണ്ടാം ഇന്നിങ്‌സില്‍ 204 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അങ്കിത് കുമാര്‍ സെഞ്ച്വറി നേടി (198). രണ്ട് റണ്‍സിനു താരത്തിനു ഇരട്ട സെഞ്ച്വറി നഷ്ടമായി. 133 റണ്‍സെടുത്ത് യഷ് ദുലും മികച്ച ബാറ്റിങ് പുറത്തെടുത്തു.
വടക്കു കിഴക്കന്‍ മേഖലയ്‌ക്കെതിരെ മധ്യ മേഖലയും മികച്ച സ്‌കറുകള്‍ രണ്ടിന്നിങ്‌സിലുമായി കണ്ടെത്തി. ഒന്നാം ഇന്നിങ്‌സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സാണ് മധ്യ മേഖല നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റിന് 331 റണ്‍സും കണ്ടെത്തി. രണ്ടിന്നിങ്‌സുകളും അവര്‍ ഡിക്ലയര്‍ ചെയ്തു.
വടക്കു കിഴക്കന്‍ മേഖല 185 റണ്‍സില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി. 347 റണ്‍സ് ലീഡുമായാണ് മധ്യ മേഖല രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 679 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വടക്കു കിഴക്കന്‍ മേഖല 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
മധ്യ മേഖലയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ ഡാനിഷ് മാലെവാര്‍ (203) ഇരട്ട സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രജത് പടിദാര്‍ (125) സെഞ്ച്വറിയും കണ്ടെത്തി. രണ്ടാം ഇന്നിങ്‌സില്‍ മധ്യ മേഖലയ്ക്കായി ശുഭം ശര്‍മ (122) സെഞ്ച്വറി നേടി. പടിദാര്‍ 66 റണ്‍സും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates