ധ്രുവ് ജുറേല്‍ (Duleep Trophy) x
Sports

ദുലീപ് ട്രോഫി; മധ്യമേഖലയെ ധ്രുവ് ജുറേല്‍ നയിക്കും

കരുണ്‍ നായര്‍ക്ക് ടീമില്‍ ഇടമില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള മധ്യമേഖല ടീമിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ നയിക്കും. ഇത്തവണ മുതല്‍ പഴയ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയാണ് ദുലീപ് ട്രോഫി അരങ്ങേറുന്നത്. ആറ് മേഖലകളാക്കി തിരിച്ചാണ് പോരാട്ടം. ഈ മാസം 28 മുതലാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍.

കഴിഞ്ഞ ആഭ്യന്തര സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായരെ ടീമിലേക്ക് പരിഗണിച്ചില്ല. താരത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുണ്ടായിട്ടും അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് മധ്യമേഖല ടീമിലുണ്ട്. രജത് പടിദാര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമദ് അടക്കമുള്ളവരും മധ്യനിര ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Dhruv Jurel is set to lead Central Zone in the upcoming Duleep Trophy campaign. The spin-bowling unit will have Kuldeep Yadav leading the line alongside Harsh Dubey and Manav Suthar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT