Duleep Trophy pti
Sports

ദുലീപ് ട്രോഫി; തിളങ്ങാതെ മലയാളി താരങ്ങള്‍; ആദ്യ ദിനം കളി വരുതിയിലാക്കി മധ്യ മേഖല

5 വിക്കറ്റെടുത്ത് സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റുമായി കുമാര്‍ കാര്‍ത്തികേയ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലിന്റെ ആദ്യ ദിനം കളിയില്‍ വരുതിയില്‍ നിര്‍ത്തി മധ്യ മേഖല. ആദ്യം ബാറ്റിങിനു ഇറങ്ങിയ ദക്ഷിണ മേഖലയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് വെറും 149 റണ്‍സില്‍ അവസാനിച്ചു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ മധ്യ മേഖല ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി ഡാനിഷ് മലെവാറും 20 റണ്‍സുമായി അക്ഷയ് വാഡ്കറുമാണ് ക്രീസില്‍.

നേരത്തെ 5 വിക്കറ്റെടുത്ത സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ എന്നിവരുടെ മിന്നും ബൗളിങാണ് ദക്ഷിണ മേഖലയെ തകര്‍ത്തത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ദക്ഷിണ മേഖലയുടെ ടോപ് സ്‌കോറര്‍. താരം റണ്ണൗട്ടായി മടങ്ങി.

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖല ക്യാപ്റ്റന്‍. താരത്തിനു പക്ഷേ തിളങ്ങാനായില്ല. 4 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. മറ്റൊരു മലയാളി താരം സല്‍മാന്‍ നിസാര്‍ 24 റണ്‍സ് കണ്ടെത്തി. അങ്കിത് ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം. മധ്യ മേഖലയെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് നയിക്കുന്നത്.

fantastic bowling performance by Saransh Jain and Kumar Kartikeya in the Duleep Trophy final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT