tilak varma 
Sports

ദുലീപ് ട്രോഫി കിരീടപ്പോരില്‍ തിലക് വര്‍മയും വൈഭവും നേര്‍ക്കുനേര്‍; സൗത്ത് സോണ്‍ ഫൈനലില്‍

നോര്‍ത്ത് സോണ്‍ രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സിന് പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോര്‍ത്ത് സോണിനെ 7 വിക്കറ്റിന് തകര്‍ത്ത് സൗത്ത് സോണ്‍ ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും ആര്‍ സ്മരണിന്റെയും ബാറ്റിങ് മികവിലും, എംഡി നിധീഷിന്റെ മികച്ച ബൗളിങ് പ്രകടനത്തിലുമാണ് സൗത്ത് സോണിന്റെ തകര്‍പ്പന്‍ വിജയം. സെപ്റ്റംബര്‍ 6 മുതല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് സോണാണ് സൗത്ത് സോണിന്റെ എതിരാളികള്‍. മത്സരം തിലക് വര്‍മയും ഈസ്റ്റ് സോണിന്റെ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാകും.

നാലാം ദിനമായ ബുധനാഴ്ച ഏഴിന് 256 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച നോര്‍ത്ത് സോണ്‍ രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സിന് പുറത്തായി. 181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് സോണ്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ തിലക് വര്‍മ (51*) രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാലാം ദിനത്തില്‍ നോര്‍ത്ത് സോണിന്റെ റണ്‍വേട്ട തടഞ്ഞത് പേസര്‍ എംഡി നിധീഷാണ്. അന്‍ഷുല്‍ കാംബോജ് (36), അര്‍ഷ്ദീപ് സിങ് എന്നിവരെ പുറത്താക്കിയ നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നിശാന്ത് സിന്ധു 35 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണിനായി റിക്കി ഭുയിയും (42) നാരായണ്‍ ജഗദീശനും (43) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വര്‍മയും സ്മരണും ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. തിലക് വര്‍മ്മ ബൗണ്ടറിയടിച്ച് അര്‍ധ സെഞ്ച്വറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കി.

Duleep Trophy: Tilak vs Sooryavanshi set for final as South Zone book title clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍'; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്‍; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവെന്ന് മുഖ്യമന്ത്രി

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

ദൈവ കണത്തിന് ശേഷം ഇനി ലക്ഷ്യം 'ഡാര്‍ക്ക് മാറ്റര്‍'; പ്രപഞ്ചത്തിന്റെ കാണാപ്പുറം തേടി സേണ്‍