എമി മാർട്ടിനെസ് എക്സ്
Sports

എമി മാര്‍ട്ടിനെസ് തിരിച്ചെത്തി; ഡിബാല പുറത്ത്; അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂനസ് അയേഴ്‌സ്: പരാഗ്വെയ്ക്കും പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീം ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പൗലോ ഡിബാലയില്ല. സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പറായ എമി മാര്‍ട്ടിനെസ് തിരിച്ചെത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്.

നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും. സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എമി മാര്‍ട്ടിനെസിലെ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി ഏഴ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പടെ 22 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുക. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍