യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ X
Sports

ഓണ്‍ലൈന്‍ വാതുവെപ്പ്: യുവരാജിനും റോബിന്‍ ഉത്തപ്പക്കും ഇഡി നോട്ടീസ്

അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമാ താരം സോനു സൂദ് എന്നിവര്‍ക്ക് എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്.

അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. റോബിന്‍ ഉത്തപ്പ സെപ്റ്റംബര്‍ 22നും യുവരാജ് സിങ് 23നും സോനു സൂദ് 24നും ഹാജരാകണമെന്നാണ് നിര്‍ദേശം.

നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയില്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കേസിലാണ് ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമെതിരെയാണ് ഇഡി നടപടി.

നേരത്തേ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനെയും സുരേഷ് റെയ്‌നയെയും ഇഡി ചോദ്യംചെയ്തിരുന്നു. ശിഖര്‍ ധവാനെ എട്ടു മണിക്കൂറോളമാണു ചോദ്യംചെയ്തത്. തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല, ബംഗാളി നടി അങ്കുഷ് ഹസ്ര എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. 1xബെറ്റ് എന്ന വാതുവയ്പ് ആപ്പിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്നു ഉര്‍വശി റൗട്ടേല. നിരവധിപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടതു മുതല്‍ കോടികളുടെ നികുതി വെട്ടിപ്പു വരെ അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കെതിരെ ഇ.ഡി ആരോപിക്കുന്നുണ്ട്.

Illegal Online Betting Apps Under ED Investigation: ED summons cricketers Yuvraj Singh and Robin Uthappa, and actor Sonu Sood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT