ബാഴ്സലോണയുടെ ലമീൻ യമാലും റയലിന്റെ കിലിയൻ എംബാപ്പെയും, el clasico x
Sports

ഇന്ന് കാണാം എല്‍ ക്ലാസിക്കോ; സാന്റിയാഗോ ബെര്‍ണാബ്യുവില്‍ 'തീപ്പൊരി രാവ്'!

സീസണിലെ ആദ്യ ലാ ലിഗ എല്‍ക്ലാസിക്കോ ഇന്ത്യൻ സമയം രാത്രി 8.45 മുതൽ. ഫാൻ കോഡ് ആപ്പിലും വെബ് സൈറ്റിലും ലൈവ്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്. ചിരവൈരികളായ റയല്‍ മാഡ്രിഡ്- ബാഴ്‌സലോണ ടീമുകള്‍ ഇന്ന് സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നേര്‍ക്കുനേര്‍ വരും. എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളില്‍ റയലാണ് മുന്നില്‍. നേരിയ മുന്‍തൂക്കമാണ് അവര്‍ക്കുള്ളത്.

അതേസമയം അവസാന നാല് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളും ജയിച്ച ചരിത്രമാണ് ബാഴ്‌സയ്ക്കുള്ളത്. ഈ വര്‍ഷം മെയില്‍ നടന്ന പോരില്‍ കറ്റാലന്‍സ് ലോസ് ബ്ലാങ്കോസിനെ 3-2നു വീഴ്ത്തിയിരുന്നു.

ഇതുവരെ ഇരുവരും നേര്‍ക്കുനേര്‍ വന്നത് 263 എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍. 105 ജയം റയലിനും 104 ജയം ബാഴ്‌സലോണയ്ക്കും. 54 മത്സരങ്ങള്‍ തുല്യതയില്‍ പിരിഞ്ഞു.

ഈ വര്‍ഷം ലാ ലിഗ, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലുകളിലാണ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്നത്. മൂന്നും ജയിച്ചത് ബാഴ്‌സലോണ. 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ലാ ലിഗ എല്‍ ക്ലാസിക്കോയിലാണ് റയല്‍ അവസാനമായി ജയിച്ചത്. പിന്നീട് 2024 ഒക്ടോബറില്‍ റയലിനെ വീഴ്ത്തി തുടങ്ങിയ ബാഴ്‌സലോണ ഇതുവരെ കീഴടങ്ങിയിട്ടില്ല. തുടരെ നാല് മത്സരങ്ങളാണ് അവര്‍ ജയിച്ചു കയറിയത്.

ഇന്നത്തെ പോരാട്ടം ജയിക്കുന്ന ടീം ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. നിലവില്‍ റയല്‍ തലപ്പത്തും ബാഴ്‌സ രണ്ടാമതുമുണ്ട്. റയലിനു നിലവില്‍ 24 പോയിന്റുകള്‍. ബാഴ്‌സയ്ക്ക് 22ഉം. ബാഴ്‌സലോണ ജയിച്ചാല്‍ 25 പോയിന്റുമായി അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. റയല്‍ ജയിച്ചാല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം അവര്‍ക്ക് 27 പോയിന്റാക്കി ബാഴ്‌സയുമായുള്ള വ്യത്യാസം 5 പോയിന്റാക്കി ഉയര്‍ത്താം.

ആഞ്ചലോട്ടിയ്ക്കു ശേഷം റയലിന്റെ പരിശീലക സ്ഥാനമേറ്റ ഷാബി അലോണ്‍സോയ്ക്കു കീഴില്‍ റയല്‍ മികവ് പുലര്‍ത്തുന്നുണ്ട്. സമാനമാണ് ബാഴ്‌സലോണയും ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ പുതിയ സീസണിലും അവര്‍ മികവ് കാണിക്കുന്നുണ്ട്.

el clasico: Xabi Alonso’s Real Madrid currently tops the standings with 24 points from nine games. Barcelona is second with 22 points from the same number of outings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT