ഹാന്‍സി ഫ്ലിക്ക് എക്സ്
Sports

ബാഴ്സലോണയുടെ 'ഫ്ലിക്ക് ബോള്‍'! 4 അടി, റയലും വീണു...

ലാ ലിഗ എല്‍ ക്ലാസിക്കോയില്‍ 0-4ന് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ 4-1നു വീഴ്ത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് ലാ ലിഗയിലെ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്ക് റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഗംഭീര ജയം. പരിശീലകനെന്ന നിലയില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ആദ്യ എല്‍ ക്ലാസിക്കോ എന്ന സവിശേഷതയും പോരിനുണ്ട്.

30 മിനിറ്റുകള്‍

ബാഴ്സലോണ ടീം

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. അതിനിടെ കിലിയന്‍ എംബാപ്പെ റയലിനെ മുന്നിലുമെത്തിച്ചു. പക്ഷേ നേരിയ വ്യത്യാസത്തില്‍ ഓഫ് സൈഡായത് റയലിനെ നിരാശരാക്കി. 54 മിനിറ്റിനും 84 മിനിറ്റിനും ഇടയിലെ 30 മിനിറ്റുകള്‍ക്കിടെ കൈളി മുഴുവനായും ഡോണ്‍ കാര്‍ലോയുടെ സംഘത്തിന്റെ കാലില്‍ നിന്നു പോയി. ഈ അര മണിക്കൂറിനിടെ ബാഴ്‌സലോണ 4 ഗോളുകള്‍ അടിച്ച് വലയിലാക്കി.

നോണ്‍ സ്‌റ്റോപ്പ്

റോബര്‍ട്ട് ലെവന്‍ഡോസ്കി

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അപാരമായ ഗോളടി മികവ് ഇന്നലെയും കണ്ടു. താരം ഇരട്ട ഗോളുകള്‍ നേടി. രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ ലെവന്‍ഡോസ്‌കി വലയിലാക്കി. 54, 56 മിനിറ്റുകളിലാണ് ഗോളിന്റെ പിറവി. 77ാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ കിടിലന്‍ ഗോള്‍ പട്ടിക മൂന്നാക്കി. 84ാം മിനിറ്റില്‍ റഫീഞ്ഞ നാലാം ഗോളും വലയിലിട്ടു.

സിറ്റി മുന്നോട്ട്

എര്‍ലിങ് ഹാളണ്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയം തുടര്‍ന്നു. സതാംപ്ടനെതിരായ ഹോം പോരാട്ടം അവര്‍ ജയിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ജയം. എര്‍ലിങ് ഹാളണ്ടാണ് അഞ്ചാം മിനിറ്റില്‍ വല ചലിപ്പിച്ചത്.

ജര്‍മനിയില്‍ ലെയ്പ്‌സിഗ്

ലെയ്പ്സിഗ്- ഫ്രീബര്‍ഗ് പോരാട്ടം

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ആര്‍ബി ലെയ്പ്‌സിഗ് തലപ്പത്ത്. 6 കളികളില്‍ നിന്നു 20 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രീബര്‍ഗിനെതിരെ പിന്നില്‍ നിന്നു തിരിച്ചു കയറി ഗംഭീര ജയം അവര്‍ ആഘോഷിച്ചു. ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതിയില്‍ 3 ഗോളുകള്‍ മടക്കിയാണ് സ്വന്തം തട്ടകത്തില്‍ ലെയ്പ്‌സിഗ് ജയം പിടിച്ചത്.

നാപ്പോളിയും ഇന്ററും

നാപ്പോളി നായകന്‍ ജിയൊവാനി ഡി ലോറെന്‍സോ

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയും ഇന്റര്‍ മിലാനും തമ്മില്‍ പോയിന്റ് പട്ടികയില്‍ പോരാട്ടം. 7 കളിയില്‍ 22 പോയിന്റുമായി നാപ്പോളി തലപ്പത്ത്. 5 കളിയില്‍ 17 പോയിന്റുമായി ഇന്റര്‍ രണ്ടാം സ്ഥാനത്ത്. അടുത്ത രണ്ട് കളികള്‍ ജയിച്ചാല്‍ ഇന്ററിനു ഒന്നാം സ്ഥാനത്തെത്താം. നാപ്പോളി ഇന്നലെ ലെസ്സെയെ വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ 1-0ത്തിനു ജയം. ഗാസ്‌പെരിനിയുടെ അറ്റിലാന്‍ഡയും കുതിക്കുന്നു. അവര്‍ 6-1നു വെറോണയെ വീഴ്ത്തി.

ഒപ്പത്തിനൊപ്പം

പിഎസ്ജി താരം ഡൊണ്ണാരുമ

ഫ്രഞ്ച് ലീഗ് വണും ആവേശകരം. പിഎസ്ജിയും മൊണാക്കോയും അപരാജിത മുന്നേറ്റം തുടരുന്നു. ഇരു ടീമുകള്‍ക്കും 6 കളിയില്‍ 2 സമനിലയും 4 ജയങ്ങളും. 20 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് പിഎസ്ജിയും രണ്ടാമത് മൊണാക്കോയും നില്‍ക്കുന്നു. ഗോള്‍ വ്യത്യാസത്തിലാണ് പാരിസ് ടീം മുന്നില്‍ നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT