2022ലെ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് താരം മുവാനിയുടെ ​ഗോൾ ശ്രമം അവിശ്വസനീയമാം വിധം തടയുന്ന എമി മാർട്ടിനെസ്/ ട്വിറ്റർ 
Sports

ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍! ചരിത്രമെഴുതി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ്

പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ ക്ലീന്‍ ഷീറ്റായതോടെയാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ മെസിയോടൊപ്പം നിര്‍ണായക പങ്കു വഹിച്ച താരമാണ് അവരുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. അര്‍ജന്റീനയുടെ വിഖ്യാതമായ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം ഇപ്പോള്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് എമി. 

അര്‍ജന്റീയ്ക്കായി ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്. പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ ക്ലീന്‍ ഷീറ്റായതോടെയാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ഇത്രയും ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗോള്‍ കീപ്പറെന്ന അനുപമ റെക്കോര്‍ഡാണ് 31കാരന്‍ സ്വന്തം പേരിലാക്കിയത്. 

2022ലെ ലോകകപ്പില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് ഗോള്‍ വഴങ്ങിയ ശേഷം പിന്നീട് ഇതുവരെ താരം അര്‍ജന്റീന വലയില്‍ ഒരാളെയും ഗോള്‍ എത്തിക്കാന്‍ അനുവദിച്ചിട്ടില്ല. പത്ത് മാസവും ഏഴ് മത്സരങ്ങളും താരം ഗോള്‍ വഴങ്ങാതെ നിന്നു. 

പാനമ, കുര്‍ക്വാവോ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങളിലും ഇക്വഡോര്‍, ബൊളീവിയ, പരാഗ്വെ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലുമാണ് താരം ഇതുവരെയായി ഗോള്‍ വഴങ്ങാതെ വല കാത്തത്. പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ അര്‍ജന്റീന 1-0ത്തിന്റെ വിജയമാണ് നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT