ഹര്‍മന്‍പ്രീത് കൗര്‍ facebook
Sports

സെഞ്ച്വറി കരുത്തില്‍ ഹര്‍മന്‍പ്രീത്; ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്.

സമകാലിക മലയാളം ഡെസ്ക്

ഡര്‍ഹം: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (84 പന്തില്‍ 102)ന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 318 റണ്‍സ് നേടിയത്. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ധാന (45), ഹര്‍ലീന്‍ ഡിയോള്‍ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ ഉയര്‍ന്ന മൂന്നാമത്തെ ടീം സ്‌കോറാണിത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. ഓപ്പണര്‍മാരെ അതിവേഗം മടക്കി ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ എമ്മ ലാംബും നാറ്റ് സ്‌കൈവര്‍-ബ്രണ്ടും 162 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കൈവര്‍-ബ്രണ്ട് 98 റണ്‍സ് നേടി ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം അനുകൂലമാക്കി. അവസാന ഓവറില്‍ 305 റണ്‍സിന് ഇംഗ്ലണ്ട് ഓളൗട്ടായി. ആലിസ് ഡേവിഡ്‌സണ്‍-റിച്ചാര്‍ഡ്‌സും ലിന്‍സി സ്മിത്തും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡ് 52 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി ജയത്തില്‍ നിര്‍ണായകമായി.

Harmanpreet Kaur's Seventh Century Secures India Women's ODI Series Win Against England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT