ഫോട്ടോ: ട്വിറ്റർ 
Sports

നാല് പേര്‍ക്ക് കോവിഡ്; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക

നാല് പേര്‍ക്ക് കോവിഡ്; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മെല്‍ബണില്‍ അരങ്ങേറുന്നതിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ കോവിഡ്. നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇംഗ്ലീഷ് ടീം ആശങ്കയിലുമായി. 

രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും അവരുടെ രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. 

നാല് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയാണ് കളിക്കാനിറങ്ങിയത്. മൂന്നാം ടെസ്റ്റ് കഴിഞ്ഞാലുടന്‍ താരങ്ങള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകും. 

താരങ്ങള്‍ പരിശോധന നടത്താന്‍ പോയതോടെ ഇന്നത്തെ മത്സരം 45 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!