ലിയാം ഡേവ്‌സന്‍ (England vs India) X
Sports

8 വര്‍ഷത്തെ ഇടവേള! ഇന്ത്യക്കെതിരെ പന്തെറിയാൻ ലിയാം ഡേവ്‌സന്‍

പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിനു പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലിടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ വെറ്ററന്‍ ഇടം കൈയന്‍ സ്പിന്നര്‍ ലിയാം ഡേവ്‌സനെ ഉള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഓഫ് സ്പിന്നര്‍ ഷൊയാബ് ബഷീറിനു പകരമാണ് താരത്തിന്റെ വരവ്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡേവ്‌സന്‍ ടീമിലെത്തുന്നത് എന്ന സവിശേഷതയുമുണ്ട്. 2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് 35കാരന്‍ അവസാനമായി ഇംഗ്ലീഷ് ജേഴ്‌സി ധരിച്ചത്.

ഈ മാസം 23 മുതല്‍ മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ നാലാം പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നില്‍.

ഇത്തവണത്തെ കൗണ്ടി സീസണില്‍ ഡേവ്‌സന്‍ മികച്ച ബൗളിങ് നടത്തിയിരുന്നു. ഹാംപ്‌ഷെയര്‍ താരമായ ഡേവ്‌സന്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങിലും തിളങ്ങി. താരം 536 റണ്‍സെടുത്തു. 139 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ഷൊയ്ബ് ബഷീറിനു പരിക്കേറ്റത്. താരത്തിന്റെ ചെറുവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. എന്നിട്ടും അവസാന സെഷനില്‍ താരം പന്തെറിഞ്ഞു. ഇന്ത്യ ജയ പ്രതീക്ഷയുമായി മുന്നോട്ടു പോകവേ 30 പന്തുകള്‍ ചെറുത്ത സിറാജിനെ പുറത്താക്കിയത് ഷൊയ്ബ് ബഷീറായിരുന്നു. അവസാന വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 22 റണ്‍സ് കൂടി വേണമായിരുന്നു.

England vs India: Liam Dawson has replaced the injured Shoaib Bashir for the Manchester Test, scheduled to begin on July 23. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT