England vs India x
Sports

99 നോട്ടൗട്ട്, സെഞ്ച്വറി വക്കിൽ റൂട്ട്; 'ബാസ്‌ബോള്‍ മൂഡ്' വിട്ട് ഇംഗ്ലണ്ട്! ഒന്നാം ദിനം നേടിയത് 251 റണ്‍സ്

തുടരെ രണ്ട് വിക്കറ്റുകള്‍ വീണ് തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ രക്ഷിച്ച് ജോ റൂട്ടിന്റെ ബാറ്റിങ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ സ്വന്തമാക്കിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ്. ബാസ്‌ബോള്‍ മാറ്റി വച്ച് കരുതി കളിച്ച ഇംഗ്ലണ്ടിനായി സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട് സെഞ്ച്വറി വക്കില്‍. താരം 191 പന്തുകള്‍ നേരിട്ട് 9 ഫോറുകള്‍ സഹിതം 99 റണ്‍സുമായി പുറത്താകാതെ നില്‍ക്കുIndia vs England Lords Testന്നു. ഒപ്പം 109 പന്തില്‍ 3 ഫോറുകള്‍ സഹിതം 39 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സും ക്രീസില്‍.

ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിനെ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ നിതീഷ് ഞെട്ടിച്ചു. മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഓപ്പണര്‍മാരായ ക്രൗളിയേയും ഡക്കറ്റിനേയും ഒറ്റ ഓവറില്‍ മടക്കി നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാം ന്ത് നേരിട്ട സാക് ക്രൗളിയും കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.

ഓപ്പണര്‍മാരെ 44 റണ്‍സിനിടെ തുടരെ നഷ്ടമായി വെട്ടിലായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ഒലി പോപ്പ്, ജോ റൂട്ട് സഖ്യമാണ് തിരിച്ചെത്തിച്ചത്. നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു. അതിന്റെ വില ഇന്ത്യ നല്‍കുകയും ചെയ്തു.

നിതീഷിന്റെ ഇരട്ട പ്രഹരത്തിനു ശേഷം ഇംഗ്ലണ്ട് റൂട്ടിലായി. ഒലി പോപ്പ് 104 പന്തുകള്‍ നേരിട്ട് 44 റണ്‍സുമായി പ്രതിരോധം തീര്‍ത്തു. ഒപ്പം റൂട്ടും കൂടിയതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്കനുകൂലമായി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ജഡേജയാണ് ഇന്ത്യയെ മടക്കി എത്തിച്ചത്. തൊട്ടുപിന്നാലെയാണ് ബുംറ ബ്രൂക്കിനെ പുറത്താക്കിയത്. താരം ക്ലീന്‍ ബൗള്‍ഡായി മടങ്ങി. താരം 11 റണ്‍സില്‍ പുറത്തായി.

England vs India: Joe Root and Ben Stokes have added 50+ runs, keeping England steady since two quick wickets post Tea. It has been a slow scoring day at the Lord's, in heavy contrast of England's free-flowing style.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT