ഒലി പോപ്പ് (England vs India) x
Sports

സ്‌റ്റോക്‌സിന്റെ പകരക്കാരന്‍; ഒലി പോപ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍, പ്ലെയിങ് ഇലവനില്‍ 4 മാറ്റം

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍ ഓവലില്‍

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒലി പോപ്പ് നയിക്കും. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പരിക്കിനെ തുടര്‍ന്നു അഞ്ചാം ടെസ്റ്റില്‍ നിന്നു ഒഴിവാക്കിയിരുന്നു. ഇതോടെയാണ് പോപ്പ് താത്കാലിക നായക സ്ഥാനത്തെത്തിയത്.

സ്റ്റോക്‌സിനു വലതു തോളിനു പരിക്കേറ്റതാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത്. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകളും സെഞ്ച്വറിയും നേടിയ സ്റ്റോക്‌സ് മിന്നും ഫോമില്‍ നില്‍ക്കെയാണ് പുറത്തായത്. സ്റ്റോക്‌സായിരുന്നു നാലാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായതും.

സ്റ്റോക്‌സടക്കം നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിറങ്ങുന്നത്. ഓവലില്‍ പേസ് അനുകൂല പിച്ചായതിനാല്‍ നാലാം ടെസ്റ്റ് കളിച്ച സ്പിന്നര്‍ ലിയാം ഡോവ്‌സനെ ഒഴിവാക്കി. ജോഫ്ര ആര്‍ച്ചര്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവരും അഞ്ചാം ടെസ്റ്റിനില്ല.

ജേക്കബ് ബേതേല്‍, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ടന്‍, ജോഷ് ടോംഗ് എന്നിവരാണ് അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിലെ നാല് പകരക്കാര്‍. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ജാമി ഓവര്‍ടന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. 2022ല്‍ അരങ്ങേറ്റ ടെസ്റ്റ് മാത്രമാണ് ഇതുവരെ താരം ഇംഗ്ലണ്ടിനായി കളിച്ചത്. ആറാം നമ്പറില്‍ ജേക്കബ് ബേതേലായിരിക്കും ഇംഗ്ലണ്ടിനായി ബാറ്റിങിനു ഇറങ്ങുക.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ഒലി പോപ്പ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബേതേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ടന്‍, ജോഷ് ടോംഗ്.

England vs India, Ollie Pope, Ollie Pope named captain: Ben Stokes, Liam Dawson, Jofra Archer and Brydon Carse are out of the final Test against India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

SCROLL FOR NEXT