Rohit Sharma, Virat Kohli x
Sports

രോഹിത് 11, കോഹ്‌ലി 5, ഔട്ട്! തിളങ്ങിയില്ല 'രോ-കോ'

ഇന്ത്യക്ക് ജയിക്കാന്‍ 259 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. 259 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി രോഹിത് 21 പന്തുകള്‍ നേരിട്ട് 11 റണ്‍സെടുത്തു മടങ്ങി. പിന്നാലെ വന്ന വിരാട് കോഹ്‌ലി 6 പന്തില്‍ 5 റണ്‍സ് മാത്രമെടുത്തും പുറത്തായി. നിലവില്‍ ഇന്ത്യക്ക് ഇരുവരുടേയും വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 16 ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലാണ്.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവരുടെ പോരാട്ടം 47.5 ഓവറില്‍ 258 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. ഒരുവേള 107 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച നേരിട്ട ഇംഗ്ലീഷ് നിരയെ മുന്‍ നായകന്‍ ജോ റൂട്ടും ലിയാം ഡോവ്‌സനും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.

ജോ റൂട്ട് പുറത്താകാതെ നിന്നു. താരം 6 ഫോറും ഒരു സിക്‌സും സഹിതം 76 പന്തില്‍ 76 റണ്‍സെടുത്തു. എട്ടാമനായി ക്രീസിലെത്തിയ ലിയാം ഡോവ്‌സന്‍ 68 റണ്‍സ് കണ്ടെത്തി. ഡോവ്‌സനും 6 ഫോറും ഒരു സിക്‌സുമാണ് തൂക്കിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് പിടിച്ചു നിന്ന മറ്റൊരാള്‍ താരം 43 റണ്‍സെടുത്തു. താരം 6 ഫോറും 2 സിക്‌സും പറത്തി.

റൂട്ട്- ഡോവ്‌സന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 121 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തകരുകയായിരുന്നു. സ്‌കോര്‍ 61ല്‍ ആദ്യ വിക്കറ്റും 63, 64 റണ്‍സുകളില്‍ രണ്ടും മൂന്നും വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.

ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രിത് ബുംറ 9 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, ഗര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശിവം ദുബെയും ഒരു വിക്കറ്റ് വീഴ്ത്തി.

Rohit Sharma and Virat Kohli lost their wickets in the first powerplay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ഞങ്ങള് കൊല്ലംകാര് പാവങ്ങളാട്ടോ; പപ്പടത്തിന്റെത് ഒറ്റപ്പെട്ട സംഭവം'

'അല്ലയോ... മറഡോണ അങ്ങ് ഏത് ഗ്രഹത്തിൽ നിന്നാണ് വന്നത്?'; ഇം​ഗ്ലണ്ടും അർജന്റീനയും ഫുട്ബോളിലെ അമരത്വങ്ങളും!

'അടിമുടി തിരുത്തണം'; മന്ത്രിയായിട്ടും എന്റെ ശരീരത്തിന്റെ ചിത്രം പകര്‍ത്തിയെന്ന് ബിന്ദുകൃഷ്ണയുടെ വെളിപ്പെടുത്തല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ടിക്കറ്റില്ല... തേങ്ങയുണ്ട്'; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്