Harry Brook, england vs new zealand x
Sports

56ല്‍ നഷ്ടം 6 വിക്കറ്റുകള്‍; പിന്നെ കണ്ടത് 'സൂപ്പർമാൻ ബ്രൂക്കിനെ'; 11 സിക്‌സ്, 9 ഫോര്‍; 8 ബാറ്റര്‍മാര്‍ ചേര്‍ന്ന് 25 റണ്‍സും!

ഇംഗ്ലണ്ട് നേടിയ 223 റണ്‍സില്‍ 181ഉം ബ്രൂക്ക്- ഓവര്‍ടന്‍ സഖ്യം വക

സമകാലിക മലയാളം ഡെസ്ക്

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 101 പന്തില്‍ 135 റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ബാറ്റര്‍മാരുടെ ഘോഷയാത്ര കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 35.2 ഓവറില്‍ 223 റണ്‍സിനു ഓള്‍ ഔട്ടായി. കിവി ബൗളര്‍മാര്‍ നിറഞ്ഞാടിയ ഗ്രൗണ്ടില്‍ ബ്രൂക്കിന്റെ സെഞ്ച്വറിയും ജാമി ഓവര്‍ടന്‍ നേടിയ 46 റണ്‍സും വേറിട്ടു നിന്നു. ഇംഗ്ലണ്ട് സ്‌കോറിലെ 223 റണ്‍സില്‍ 181 റണ്‍സും ഇരുവരും ചേര്‍ന്നാണ് നേടിയത്. ശേഷിച്ച 8 ബാറ്റര്‍മാരുടെ സംഭാവന വെറും 25 റണ്‍സ് മാത്രം. ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. എക്‌സ്ട്രാ അടക്കം കൂട്ടിയാല്‍ 42 റണ്‍സ്. ന്യൂസിലന്‍ഡ് ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടരുന്നു.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. 4 റണ്‍സില്‍ രണ്ടാം വിക്കറ്റും 5 റണ്‍സില്‍ മൂന്നാം വിക്കറ്റും 10 റണ്‍സില്‍ നാലാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അഞ്ചാം വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 33ല്‍ എത്തിയിരുന്നു. 56ല്‍ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി.

പിന്നീടാണ് ഹാരി ബ്രൂക്ക്- ജാമി ഓവര്‍ടന്‍ സഖ്യം ക്രീസില്‍ നങ്കൂരമിട്ടത്. ഇരുവരും ചേര്‍ന്നു ഏഴാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്ത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റുകയായിരുന്നു. ബ്രൂക്ക് 80 പന്തില്‍ 104 റണ്‍സിലെത്തി. 11 സിക്‌സും 9 ഫോറും സഹിതം 101 പന്തില്‍ 135 റണ്‍സ് വാരിയാണ് ബ്രൂക്കിന്റെ മടക്കം. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. കരിയറിലെ മികച്ച ഏകദിന വ്യക്തിഗത സ്‌കോറും ഇതുതന്നെ.

വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇം​ഗ്ലണ്ടിനെ ക്യാപ്റ്റൻ സ്ഥാനത്തോട് 100 ശതമാനം നീതി പുലർത്തി സൂപ്പർമാൻ ബാറ്റിങുമായി കളം വാണ ഹാരി ബ്രൂക്ക് ഇന്നിങ്സിലെ അവസാന വിക്കറ്റായാണ് കീഴടങ്ങിയത്. മത്സരത്തിൽ കിവി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നേടിയ ഏക വിക്കറ്റും ബ്രൂക്കിന്റേതാണ്. പവലിയനിലേക്ക് ഔട്ടായി മടങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് ബ്രൂക്കിനെ എതിരേറ്റത്.

ഓവര്‍ടന്‍ 54 പന്തില്‍ 46 റണ്‍സെടുത്തു. താരം 6 ഫോറും ഒരു സിക്‌സും പറത്തി.

ന്യൂസിലന്‍ഡിനായി സകരി ഫോക്‌സ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ജേക്കബ് ഡഫി 3 വിക്കറ്റുകളും മാറ്റ് ഹെന്റി 2 വിക്കറ്റുമെടുത്തു. മിച്ചല്‍ സാന്റ്‌നറിനാണ് ശേഷിച്ച വിക്കറ്റ്.

england vs new zealand: When Mitchell Santner finally deceived him with a flighted delivery, Brook fell for a career-best 135, greeted by a standing ovation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT