ചിത്രങ്ങള്‍- ശ്രീലങ്കക്കെതിരെ ജാമി സ്മിത്തിന്‍റെ ബാറ്റിങ് എപി
Sports

തകരാതെ നിന്നത് 94 വര്‍ഷം, ഒടുവില്‍ ആ റെക്കോര്‍ഡ് വഴി മാറി!

ഇംഗ്ലണ്ട് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് 24കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്ത്.

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍

ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് ജാമി സ്മിത്തിന്.

111 റണ്‍സ്

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 111 റണ്‍സെടുത്താണ് താരം നേട്ടം സ്വന്തമാക്കിയത്.

ലെസ് അമെസിനെ മറികടന്നു

ലെസ് അമെസ് 24 വയസും 63 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ റെക്കോര്‍ഡാണ് ജാമി സ്മിത്ത് മറികടന്നത്. റെക്കോര്‍ഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 24 വയസും 42 ദിവസവും.

കന്നി സെഞ്ച്വറി

നാലാം ടെസ്റ്റിലാണ് താരത്തിന്റെ അനുപമ നേട്ടം. താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. നേരത്തെ രണ്ട് അര്‍ധ സെഞ്ച്വറികളും ടെസ്റ്റിലുണ്ട്.

2 വര്‍ഷങ്ങള്‍

148 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ജാമി സ്മിത്തിന്റെ കന്നി സെഞ്ച്വറി. 2022നു ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ