ഫോട്ടോ: ട്വിറ്റർ 
Sports

മിന്നുവിന് നിരാശ; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതാ എ ടീം, ടി20 പരമ്പര

ഇസി വോങ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്റെ വിജയ താരമായി. താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് ഇരു ടീമുകളേയും വേര്‍തിരിച്ചു നിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനെന്ന തുടക്കം പരമ്പര നേട്ടത്തോടെ ആഘോഷിക്കാനുള്ള കേരളത്തിന്റെ അഭിമാന താരം മിന്നു മണിക്ക് നിരാശ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പര അടിയറ വച്ച് ഇന്ത്യ വനിതാ എ ടീം. 2 വിക്കറ്റിന്റെ ത്രില്ലര്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 101 റണ്‍സില്‍ അവസാനിച്ചു. ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ അവസാനം വരെ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഇസി വോങ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്റെ വിജയ താരമായി. താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് ഇരു ടീമുകളേയും വേര്‍തിരിച്ചു നിര്‍ത്തിയത്. 

വോങ് 28 റണ്‍സെടുത്തു ടോപ് സ്‌കോററായി. താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. 

മിന്നു ബൗളിങില്‍ തിളങ്ങി താരം. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ഇന്ത്യക്കായി ഉമ ഛേത്രി 21 റണ്‍സെടുത്തു. ദിഷ കസത് 20 റണ്‍സെടുത്തു. മിന്നു ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്തു മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

കോടതി യുദ്ധത്തിൽ ഇലോൺ മസ്കിന് വൻ തിരിച്ചടി; ഒടുവിൽ ഓപ്പൺഎഐക്ക് വിജയം, എങ്കിലും...

അമേരിക്കയെ നടുക്കി സാന്റിയാഗോ മസ്ജിദിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് കൗമാരക്കാരായ അക്രമികൾ സ്വയം ജീവനൊടുക്കി

ഇന്ധനവില വീണ്ടും വർധിപ്പിച്ചു, മുരളീധരന്റെ വകുപ്പുകളിൽ തർക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT