ഫോട്ടോ: ട്വിറ്റർ 
Sports

​ഗ്രൗണ്ടിൽ റൂട്ടിന്റെ സെഞ്ച്വറി; ​ഗ്യാലറിയിൽ കാതറിൻ ബ്രന്റിന്റെ ‘ട്വെർക്കിങ് ഡാൻസ്‘ ആഘോഷം (വീഡിയോ)

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയപ്പോൾ അതേനാണയത്തിൽ ഇം​ഗ്ലണ്ടിന് തിരിച്ചടിക്കാൻ സാധിച്ചത് ഒരറ്റത്ത് നിന്ന റൂട്ടിന്റെ മികവായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ടെസ്റ്റിൽ മാരക ഫോമിൽ ബാറ്റിങ് തുടരുകയാണ് മുൻ ഇം​ഗ്ലണ്ട് നായകൻ ജോ റൂട്ട്. ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും താരം തകർപ്പൻ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശതകം കുറിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയിൽ റൂട്ട് ഇടംപിടിച്ചിരുന്നു. 

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയപ്പോൾ അതേനാണയത്തിൽ ഇം​ഗ്ലണ്ടിന് തിരിച്ചടിക്കാൻ സാധിച്ചത് ഒരറ്റത്ത് നിന്ന റൂട്ടിന്റെ മികവായിരുന്നു. രണ്ടാം ടെസ്റ്റിൽ താരം 176 റൺസാണ് സ്വന്തമാക്കി. 

താരം സെഞ്ച്വറി നേടിയപ്പോൾ അതിന് സാക്ഷികളായി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് വനിതാ ദേശീയ ടീമിലെ ചില താരങ്ങളുമുണ്ടായിരുന്നു. അടുത്തിടെ വിവാഹിതരായ ഇംഗ്ലീഷ് പേസർ കാതറിൻ ബ്രന്റ്– നാറ്റ് സീവർ ദമ്പതികൾ, മുൻ ഇംഗ്ലണ്ട് താരം ഇഷാ ഗുഹ തുടങ്ങിയവരൊക്കെയായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നത്. 

റൂട്ടിന്റെ സെഞ്ച്വറിയെ കാതറിൻ ബ്രന്റ് വരവേറ്റതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ട്വെർക്കിങ് ഡാൻസു’മായാണു കാതറിൻ ബ്രന്റ് റൂട്ടിന്റെ ശതകത്തെ വരവേറ്റത്. തൊട്ടടുത്തിരുന്ന സീവറും ഗുഹയും ഇതുകണ്ടു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധകക്കൂട്ടം ബർമി ആർമി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

'എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി'; കുറിപ്പുമായി മോഹന്‍ലാല്‍

വനിതകൾക്കായി സൗജന്യ കോമീ ഷെഫ് പരിശീലന പദ്ധതിയുമായി ഐ ഐ ഐ സിയും ഐ ആർ ഇ എല്ലും

'വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചാല്‍ അവാര്‍ഡും പണവും'; ഓഫറുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

SCROLL FOR NEXT