യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇറ്റാലിയൻ ആരാധകരെ ആക്രമിച്ച് ഇംഗ്ലണ്ട് ആരാധകർ. വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് മത്സരം കണ്ടുമടങ്ങിയവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഇറ്റലിയുടെ ദേശീയ പതാകയേയും ഇംഗ്ലീഷ് ആരാധകർ അപമാനിച്ചു.
ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോൾ കൂവിയാർത്ത ഇംഗ്ലണ്ട് ആരാധകർ മത്സരം തോറ്റതിന് പിന്നാലെ ഇറ്റാലിയൻ ആരാധകരെ കൂട്ടംചേർന്ന് ആക്രമിച്ചു. ഇറ്റലിയുടെ പതാക കത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഇതിനുപിന്നാലെ പതാകയിൽ തുടർച്ചയായി തുപ്പുകയായിരുന്നു ഒരു ആരാധകൻ. മറ്റുചിലർ ഇറ്റലിയുടെ പതാകയിൽ ചവിട്ടി. ആരാധകരെ ആക്രമിക്കുന്നതും ദേശീയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഇംഗ്ലീഷ് ആരാധകർക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
england fans are sore racist violent losers that need to be punished by fifa. we can't just sit & watch them physically attack italy fans at wembley then hurl racial insults at rashford, sancho & saka. fifa needs to act. we need to create an environment safe for players & fans.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates