എകിറ്റികെ ​ഗോൾ നേടുന്നു (English Premier League) x
Sports

അഞ്ചിൽ അഞ്ച്, അപരാജിതം ലിവര്‍പൂള്‍! 'മേഴ്‌സി സൈഡ്' നാട്ടങ്കവും ജയിച്ചു കയറി

ക്രിസ്റ്റല്‍ പാലസ്, ലീഡ്‌സ് യുനൈറ്റഡ് ടീമുകള്‍ക്കും ജയം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിന് തുടരെ അഞ്ചാം ജയം. മേഴ്‌സി സൈഡ് നാട്ടങ്കത്തില്‍ അവര്‍ 2-1നു എവര്‍ട്ടനെ വീഴ്ത്തി. റയാന്‍ ഗ്രാവന്‍ബെര്‍ഹ്, എകിറ്റികെ എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളാണ് ലിവര്‍പൂളിനെ താങ്ങി നിര്‍ത്തിയത്. എവര്‍ട്ടന്റെ ഗോള്‍ 58ാം മിനിറ്റില്‍ ഇദ്രിസ ഗ്വയെ നേടി.

ഇന്ന് നടന്ന മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ്, ലീഡ്‌സ് യുനൈറ്റഡ് ടീമുകളും ജയിച്ചു. ക്രിസ്റ്റല്‍ പാലസ് 2-1നു വെസ്റ്റ് ഹാമിനെ വീഴ്ത്തി. വൂള്‍വ്‌സിനെയാണ് ലീഡ്‌സ് തകര്‍ത്തത്. 1-3നാണ് അവരുടെ ജയം.

ടോട്ടനം ഹോട്‌സ്പര്‍- ബ്രൈറ്റന്‍ പോരാട്ടം 2-2നും ബേണ്‍ലി- നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം 1-1നും സമനിലയില്‍ പിരിഞ്ഞു. തുടരെ അഞ്ച് ജയങ്ങളുമായി ലിവര്‍പൂള്‍ 15 പോയിന്റോടെ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 10 പോയിന്റുമായി ടോട്ടനം രണ്ടാമത്. എവര്‍ടന്‍ 8ാം സ്ഥാനത്ത്.

English Premier League: Liverpool stretched their perfect Premier League start to maintain their stranglehold of the Merseyside derby with a 2-1 win over Everton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?