ഫയല്‍ ചിത്രം 
Sports

"കോഹ്‌ലി മുന്നിൽ നിന്ന് നയിച്ചു, ആ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിട്ടുണ്ട്": രോഹിത് ശർമ്മ  

കോഹ്‌ലിക്ക് കീഴിൽ ഒരുപാട് കളിച്ചെന്നും ആ നിമിഷങ്ങൾ ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നെന്നും രോഹിത്

സമകാലിക മലയാളം ഡെസ്ക്

ഞ്ച് വർഷം വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനെ മിന്നിൽ നിന്ന് നയിച്ചെന്നും അദ്ദേഹത്തിന് കീഴിൽ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചെന്നും പുതിയ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ്മ. 

'അദ്ദേഹം ടീമിനെ നയിച്ച അഞ്ച് വർഷങ്ങൾ, എപ്പോഴും മുന്നിൽ നിന്നുതന്നെ നയിച്ചു. എല്ലാ കളിയും ജയിക്കാനുള്ള വ്യക്തമായ മനക്കരുത്തും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു, അതായിരുന്നു മുഴുവൻ ടീമിനുമുള്ള സന്ദേശം', രോഹിത് പറഞ്ഞു. കോഹ്‌ലിക്ക് കീഴിൽ താൻ ഒരുപാട് കളിച്ചെന്നും ആ ഓരോ നിമിഷവും ആസ്വദിക്കുകയും ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നെന്നും താരം പറഞ്ഞു. അവസാന നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ, അതിലേക്കുള്ള യാത്രയിൽ ശ്രദ്ധനൽകൂ എന്നാണ് രോഹിത്തിന് ടീം അംഗങ്ങളോട് പറയാനുള്ളത്. 

'ടീമിനെ നയിക്കാൻ എനിക്ക് വളരെ കുറച്ച് അവസരങ്ങളെ ലഭിച്ചിട്ടൊള്ളു. പക്ഷെ അവസരം ലഭിച്ചപ്പോഴൊക്കം വളരെ സിംപിൾ ആയി കാര്യങ്ങളെ എടുക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. കളിക്കാരുമായുള്ള വ്യക്തമായ ആശയവിനിമയത്തിനാണ് ഞാൻ ശ്രദ്ധനൽകിയത്', താരം പറഞ്ഞു. കളിക്കാർക്ക് അവരുടെ റോളുകൾ മനസ്സിലായെന്ന് ഉറപ്പാക്കും, കാരണം സ്വന്തം സ്ഥാനം തിരിച്ചറിയുകയും അതനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുകയുമാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT