ജര്‍മനിയുടെ ടോണി ക്രൂസ്, സ്പെയിനിന്‍റെ നിക്കോ വില്ല്യംസ് എപി
Sports

സ്റ്റുട്ട്ഗര്‍ടിലെ രാത്രി; ജര്‍മനി- സ്‌പെയിന്‍ യൂറോ ബ്ലോക്ക് ബസ്റ്റര്‍

യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റുട്ട്ഗര്‍ട്: 1988ലെ യൂറോ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിലാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ അവസാനമായി ജര്‍മനി സ്‌പെയിനിനെ പരാജയപ്പെടുത്തിയത്. പിന്നീടൊരിക്കലും വമ്പന്‍ ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് സ്‌പെയിനിനെ കീഴടക്കാന്‍ സാധിച്ചില്ല. സ്വന്തം നാട്ടിലെ വലിയ പോരിലെ വലിയ മത്സരത്തില്‍ ജയവും സെമി സ്വപ്‌നവുമാണ് ജര്‍മനിക്ക്. സ്‌പെയിനും കിരീട പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന സംഘമാണ്.

ഇന്ന് സ്റ്റുട്ട്ഗര്‍ടിലെ എംഎച്പി അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നു അവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തിലൂടെ യൂറോ കപ്പ് ക്വാര്‍ട്ടറിനും തുടക്കമാകും. ഇന്ന് രണ്ടാം പോരില്‍ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് ഹെവി വെയ്റ്റ്‌സ് അങ്കവും കാണാം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍.

ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍. ജര്‍മനിക്ക് ഒരു മത്സരത്തില്‍ സമനിലയുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം ജര്‍മനിയാണ്. 10 ഗോളുകള്‍. തൊട്ടു പിന്നില്‍ സ്‌പെയിനുമുണ്ട്. 9 ഗോളുകള്‍.

ഈ കണക്കുകള്‍ തന്നെ ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റായി മാറുന്നു. ഏതാണ്ട് സമാന ശൈലി കളത്തില്‍ പയറ്റുന്നവരാണ് ഇരു സംഘവും. അതിനാല്‍ മത്സരം തീപ്പാറുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വാര്‍ട്ടറിലേക്കുള്ള വഴി

ജര്‍മനി (ഗ്രൂപ്പ് എ)

5-1ന് സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി

2-0ത്തിനു ഹംഗറിയെ പരാജയപ്പെടുത്തി

1-1നു സ്വിറ്റ്‌സര്‍ലന്‍ഡുമായി സമനില

പ്രീ ക്വാര്‍ട്ടര്‍

2-0ത്തിനു ഡെന്‍മാര്‍ക്കിനെ കീഴടക്കി ക്വാര്‍ട്ടറിലേക്ക്.

സ്‌പെയിന്‍ (ഗ്രൂപ്പ് ബി)

3-0ത്തിനു ക്രൊയേഷ്യയെ പരാജയപ്പെടുത്തി

1-0ത്തിനു ഇറ്റലിയെ വീഴ്ത്തി

1-0ത്തിനു അല്‍ബേനിയയെ തോല്‍പ്പിച്ചു

പ്രീ ക്വാര്‍ട്ടര്‍

4-1നു ജോര്‍ജിയയെ കീഴടക്കി ക്വാര്‍ട്ടറിലേക്ക്

സാധ്യതാ ഇലവന്‍

ജര്‍മനി: നൂയര്‍, കിമ്മിച്, റൂഡിഗര്‍, ജൊനാഥന്‍ താഹ്, റോം, ആന്‍ഡ്‌റിച്, ക്രൂസ്, മുസിയാല, ഗുണ്ടോഗന്‍, വിയെറ്റ്‌സ്, ഹവെര്‍ട്‌സ്.

സ്‌പെയിന്‍: ഉനയ് സിമോണ്‍, കാര്‍വഹാല്‍, ലെ നോര്‍മന്‍ഡ്, ലപോര്‍ടെ, കുക്കുയെല്ല, പെഡ്രി, റോഡ്രി, ഫാബിയന്‍ റൂയിസ്, യമാല്‍, മൊറാറ്റ, നിക്കോ വില്ല്യംസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം