ഇംഗ്ലണ്ട് താരം ബുകായോ സക സ്വിറ്റ്സര്‍ലന്‍ഡിനെതിരെ നേടിയ ഗോള്‍ വലയില്‍ Martin Meissner
Sports

യൂറോ, കോപ്പ സെമി ഫൈനല്‍; മത്സരക്രമം അറിയാം

സെമി പോരാട്ടങ്ങള്‍ ഈ മാസം 10, 11 തീയതികളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ സെമിയിലേക്ക് കടന്നു. യൂറോയില്‍ സ്‌പെയിന്‍- ഫ്രാന്‍സ്, ഇംഗ്ലണ്ട്- നെതര്‍ലന്‍ഡ്‌സ് പോരാട്ടവും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന- കാനഡ, ഉറുഗ്വെ- കൊളംബിയ പോരാട്ടങ്ങളുമാണ് അവസാന നാലില്‍.

യൂറോ കപ്പ്

ഈ മാസം പത്തിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് യൂറോയിലെ ആദ്യ സെമി. സ്‌പെയിന്‍- ഫ്രാന്‍സ് പോരാട്ടമാണ് ഒന്നാം സെമിയില്‍. ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയിലാണ് ഒന്നാം സെമി.

പതിനൊന്നാം തീയതി രണ്ടാം സെമിയില്‍ ഇംഗ്ലണ്ട്- നെതര്‍ലന്‍ഡ്‌സ് പോരും കാണാം. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നല്‍ ഇഡുന പാര്‍കിലാണ് രണ്ടാം പോരാട്ടം. സമയം രാത്രി 12.30.

ജൂലൈ 15 രാത്രി 12.30നാണ് ഫൈനല്‍. ബെര്‍ലിനിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തിലാണ് ഗ്രാന്‍സ് ഫിനാലെ.

മത്സരങ്ങള്‍ സോണി ലിവ്, സോണി സ്‌പോര്‍ട്‌സ് ചാനലുകളില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോപ്പ അമേരിക്ക

ഈ മാസം 10നു പുലര്‍ച്ചെ 5.30നാണ് കോപ്പ അമേരിക്ക ആദ്യ സെമി. അര്‍ജന്റീനയും കാനഡയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ന്യൂ ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കളി.

11നു പുലര്‍ച്ചെ രണ്ടാം സെമി. ഉറുഗ്വെ- കൊളംബിയ. നോര്‍ത്ത് കരോലിനയിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലാണ് മത്സരം.

യൂറോയില്‍ നിന്നു വിഭിന്നമായി കോപ്പ അമേരിക്ക പോരില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായി മത്സരമുണ്ട്. ഈ മാസം 14ന് പുലര്‍ച്ചെ 5.30നാണ് പോരാട്ടം. വേദി ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം തന്നെ.

15ന് പുലര്‍ച്ചെ ഫൈനല്‍. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയമാണ് ഫൈനല്‍ വേദി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു