വനിതാ ഹോക്കി ടീം, സെവാഗ്‌ 
Sports

'സൂപ്പര്‍ പവര്‍ ആകും വരെ ക്രിക്കറ്റിലും നമ്മള്‍ പക്ഷപാതത്തിന് ഇരയായി'; 'ക്ലോക്ക് പിഴവില്‍' വിമര്‍ശനവുമായി സെവാഗ്

'ഹോക്കിയിലും ഉടനെ തന്നെ നമ്മള്‍ കരുത്തരാവും. അതോടെ എല്ലാ ക്ലോക്കുകളും കൃത്യമായി പ്രവര്‍ത്തിക്കും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെനാല്‍റ്റി കിക്ക് നഷ്ടമായിട്ടും കൗണ്‍ഡൗണ്‍ ക്ലോക്കിലെ പിഴവ് ചൂണ്ടി ഓസ്‌ട്രേലിയക്ക് വീണ്ടും സ്‌ട്രോക്ക് എടുക്കാന്‍ അവസരം നല്‍കിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ സൂപ്പര്‍ പവര്‍ ആവുന്നത് വരെ നമ്മള്‍ ഇത്തരം പക്ഷാപാതങ്ങള്‍ അനുഭവിച്ചിരുന്നതായാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

ഓസ്‌ട്രേലിയക്ക് പെനാല്‍റ്റി നഷ്ടമായി. അതോടെ ക്ലോക്ക് സ്റ്റാര്‍ട്ട് ചെയ്തില്ലെന്നായി അമ്പയര്‍. ക്രിക്കറ്റില്‍ സൂപ്പര്‍ പവര്‍ ആവുന്നത് വരെ നമ്മള്‍ ഇതുപോലെ പക്ഷാപാതത്തിന് ഇരയായിട്ടുണ്ട്. ഹോക്കിയിലും ഉടനെ തന്നെ നമ്മള്‍ കരുത്തരാവും. അതോടെ എല്ലാ ക്ലോക്കുകളും കൃത്യമായി പ്രവര്‍ത്തിക്കും, നമ്മുടെ പെണ്‍കുട്ടികളെയോര്‍ത്ത് അഭിമാനം, സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഹോക്കി സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0നാണ് ഇന്ത്യന്‍ വനിതകള്‍ വീണത്. ഷൂട്ടൗട്ടിലെ ഓസ്‌ട്രേലിയയുടെ ആദ്യ സ്‌ട്രോക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത തടഞ്ഞിട്ടു. എന്നാല്‍ കൗണ്‍ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടി മറ്റൊരു അവസരം കൂടി ഓസ്‌ട്രേലിയക്ക് നല്‍കി. ഇതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

രണ്ടാമതും അവസരം ലഭിച്ചതോടെ അംബ്രോസിയ മലോണ്‍ ലക്ഷ്യം കണ്ട് ഓസ്‌ട്രേലിയക്ക് ലീഡ് നല്‍കി. ഇന്ത്യക്കായി സ്‌ട്രോക്ക് എടുത്ത ലാല്‍റെംസിയാമി, നേഹ, നവ്‌നീത് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. നിശ്ചിത സമയത്ത് 25ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് ഓസ്‌ട്രേലിയ മുന്‍പിലെത്തിയത്. 49ാം മിനിറ്റില്‍ വന്ദനയിലൂടെ ഇന്ത്യ തിരിച്ചടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT