Ex Australia star moises henriques x
Sports

'ഓസീസ്' ടീമിൽ 10 കൊല്ലം; 39ാം വയസിൽ കന്നി സെഞ്ച്വറി 'പോർച്ചു​ഗൽ' ജേഴ്സിയിൽ!

ടി20 ലോകകപ്പ് യൂറോപ്യൻ യോ​ഗ്യതാ പോരിൽ ഏറ്റവും കൂടുതൽ റൺസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബൻ: മുൻ ഓസ്ട്രേലിയൻ താരം മോയിസസ് ഹെൻ‍റിക്കസ് തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി 39ാം വയസിൽ സ്വന്തമാക്കി. അതും പോർച്ചു​ഗൽ ജേഴ്സിയിൽ! ജന്മ രാജ്യത്തേക്ക് മാറി കളിക്കാനിറങ്ങിയ താരം പോർച്ചു​ഗലിനായി മൂന്നാം അന്താരാഷ്ട്ര പോരാട്ടത്തിൽ തന്നെ സെഞ്ച്വറി നേടി എന്ന സവിശേഷതയുമുണ്ട്.

ടി20 ലോകകപ്പ് യൂറോപ്യൻ യോ​ഗ്യതാ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 51 പന്തിൽ 12 ഫോറും 7 സിക്സും സഹിതം ഹെൻ‍റിക്കസ് 111 റൺസ് അടിച്ചുകൂട്ടി. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ പോർച്ചു​ഗലിനു വിക്കറ്റ് നഷ്ടമായി. വൺ ഡൗണായാണ് പരിചയസമ്പന്നനായ ഓൾ റൗണ്ടർ ക്രീസിലെത്തിയത്. തുടക്കം മുതൽ താരം ചെക്ക് ബൗളിങിനെ കടന്നാക്രമിച്ചു. ഇടയ്ക്ക് മഴ കളി തടസപ്പെടുത്തി. എന്നാൽ അപ്പോഴേക്കും ഹെൻ‍റിക്കസിന്റെ കരുത്തിൽ പോർച്ചു​ഗൽ മഴയ്ക്ക് മുൻപ് 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസിലെത്തി. ഇതോടെ ഡെക് വർത്ത് ലൂയീസ് നിയമം അനുസരിച്ച് പോർച്ചു​ഗൽ 91 റൺസ് വിജയം ആഘോഷിച്ചു. അവരുടെ ലോകകപ്പ് പ്രതീക്ഷകളും സജീവമായി.

ഓസ്ട്രേലിയക്കായി ടെസ്റ്റ്, ഏകദിനം, ടി20 പോരാട്ടങ്ങളിലായി 44 മത്സരങ്ങൾ മോയിസസ് ഹെൻ‍റിക്കസ് കളിച്ചിട്ടുണ്ട്. എന്നാൽ ഒരു ഫോർമാറ്റിലും താരം ഓസീസിനായി സെഞ്ച്വറി നേടിയിട്ടില്ല. പോർച്ചു​ഗലിൽ ജനിച്ച മോയിസസ് ഹെൻ‍റിക്കസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസീസിനായാണ് ഇതുവരെ കളിച്ചത്. കഴിഞ്ഞ മാസമാണ് താരം ഓസ്ട്രേലിയൻ ക്രിക്കറ്റ് കരിയറിനു വിരാമമിട്ടത്. പിന്നാലെയാണ് പോർച്ചു​ഗൽ ടീമിന്റെ നായകനായുള്ള തിരിച്ചു വരവ്.

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ 'കുറ്റവിമുക്തൻ'യോ​ഗ്യതാ പോരാട്ടത്തിൽ ഇതുവരെയായി താരം 178 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരവും ഹെൻ‍റിക്കസ് തന്നെ. 10 വർഷത്തോളം ഓസീസ് ടി20 ടീമിലടക്കം നിർണായകമായി നിന്ന താരം കൂടിയാണ് മോയിസസ് ഹെൻ‍റിക്കസ്.

യൂറോപ്യൻ യോ​ഗ്യതാ പോരാട്ടത്തിൽ തുടരെ നാല് മത്സരങ്ങളും ജയിച്ചാണ് നിലവിൽ പോർച്ചു​ഗൽ നിൽക്കുന്നത്. അപരാജിതരായി റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്പെയിനുമായാണ് പോർച്ചു​ഗലിന്റെ അടുത്ത പോരാട്ടം. ഈ മത്സരത്തിലെ വിജയികൾ 2028ലെ ഐസിസി ടി20 ലോകകപ്പ് യോ​ഗ്യതയ്ക്കായുള്ള റീജ്യനൽ ഫൈനലിലേക്ക് മുന്നേറും.

Former Australia star Moises Henriques smashed his maiden T20I century for Portugal, hitting 111 off 51 balls against Czechia in the T20 World Cup qualifier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട

വിവാദങ്ങൾക്ക് മറുപടി; 'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര

'സംരക്ഷിക്കേണ്ടയാൾ നടത്തിയ ക്രൂരത'; പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് വധശിക്ഷ