സ്‌ഫോടനാത്മക ബാറ്റിങ്ങുമായി ഗുപ്റ്റില്‍ സ്ക്രീൻഷോട്ട്
Sports

6,6,6,4,6,6...; ഓരോ ഓവറില്‍ 34 റണ്‍സ്, സ്‌ഫോടനാത്മക ബാറ്റിങ്ങുമായി ഗുപ്റ്റില്‍- വൈറല്‍ വിഡിയോ

സ്‌ഫോടനാത്മക ബാറ്റിങ്ങുമായി മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിംഗ്ടണ്‍: സ്‌ഫോടനാത്മക ബാറ്റിങ്ങുമായി മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ബുധനാഴ്ച നടന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ ഒരു ഓവറില്‍ 34 റണ്‍സ് ആണ് ഗുപ്റ്റില്‍ അടിച്ചുകൂട്ടിയത്. സൂറത്തിലെ ലാലാഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ കൊണാര്‍ക്ക് സൂര്യാസ് ഒഡിഷയ്ക്കെതിരായ മത്സരത്തില്‍ സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സിന് വേണ്ടിയാണ് ഗുപ്റ്റില്‍ കളിച്ചത്.

നവീന്‍ സ്റ്റുവാര്‍ട്ടിന്റെ ഒരോവറില്‍ 5 സിക്സും ഒരു ഫോറും അടിച്ചാണ് ഗുപ്റ്റില്‍ തിളങ്ങിയത്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തിയാണ് ഗുപ്റ്റില്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള രണ്ടുപന്തും സമാനമായ നിലയില്‍ സ്റ്റേഡിയത്തില്‍ എത്തിച്ച ഗുപ്റ്റിലിന് നാലാമത്തെ പന്തില്‍ മാത്രമാണ് സിക്‌സ് കണ്ടെത്താന്‍ കഴിയാതെ വന്നത്. ലെജന്‍ഡ്സ് ലീഗില്‍ തന്നെ തൊട്ടുമുന്‍പത്തെ കളിയില്‍ ഗുപ്റ്റില്‍ ഒരു ഓവറില്‍ 30 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഈ റെക്കോര്‍ഡ് ഗുപ്റ്റില്‍ തന്നെ തിരുത്തുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

54 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന ഗുപ്റ്റില്‍ ടീമിന്റെ ഏഴു വിക്കറ്റ് വിജയത്തില്‍ നിര്‍ണായക സംഭാവനയാണ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത കൊണാര്‍ക്ക് സൂര്യാസ് ഒഡിഷ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. ഭേദപ്പെട്ട സ്‌കോറാണെന്ന ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ എത്തിയ സൂര്യാസ് ഒഡിഷ ബൗളര്‍മാരെ ഗുപ്റ്റില്‍ കണക്കറ്റ് ശിക്ഷിക്കാന്‍ തുടങ്ങിയതോടെ, ടീമിന്റെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം