വിരാട് കോഹ്ലി x
Sports

കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി, മണിക്കൂറുകളോളം ആശങ്കയിലായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായതോടെ ആശങ്കയിലായി ആരാധകര്‍. 27.4 കോടിയിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന പ്രൊഫൈല്‍ ഇന്ന് പുലർച്ചെ പൂര്‍ണ്ണമായും അപ്രത്യക്ഷമായതിനെ പിന്നാലെ ദശലക്ഷക്കണക്കിന് ആരാധകര്‍ ആശയക്കുഴപ്പത്തിലായി.

കോഹ് ലിയുടെ അക്കൗണ്ട് തിരഞ്ഞവര്‍ക്ക് 'ഈ പേജ് ലഭ്യമല്ല' എന്ന സന്ദേശമായിരുന്നു ലഭിച്ചത്. താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ അദ്ദേഹം സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടത്.

ഈ മാസം ആദ്യം ന്യൂസിലന്‍ഡിനെതിരായ 124 റണ്‍സിന്റെ മികച്ച ഇന്നിങ്സിന് ശേഷം കോഹ്ലി ഐസിസി ഏകദിന ബാറ്റിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയത് കണക്കിലെടുക്കുമ്പോള്‍, സമയം വിചിത്രമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ എക്‌സ് (മുമ്പ് ട്വിറ്റര്‍) പ്രൊഫൈല്‍ സജീവമായി തുടരുന്നുണ്ടെങ്കിലും വിരാട് ഇതുവരെ ഒരു വിശദീകരണമൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. സമാനമായി വിരാട് കോഹ്ലിയുടെ സഹോദരന്‍ വികാസ് കോഹ്ലിയുടെയും അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് വിരാട് കോഹ്ലി 12 കോടി രൂപയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഏഷ്യന്‍ താരവും കോഹ് ലിയാണ്. ലോകത്ത് ഇന്‍സറ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ 14-ാം സ്ഥാനത്താണ് കോഹ് ലി.

Virat Kohli's Instagram Account Disappearing For Hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ എന്റെ നേതാവ്, ഞാനെവിടെയും പോകുന്നില്ല'; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് തരൂര്‍

'അദ്ദേഹം സംസ്‌കാരവും നിലവാരവുമുള്ള വലിയ ആളല്ലേ..!, ഞാന്‍ കുറഞ്ഞയാള്‍, തര്‍ക്കത്തിനില്ല'; ശിവന്‍കുട്ടിക്ക് മറുപടിയുമായി വിഡി സതീശന്‍

ച‍ർമം തിളങ്ങാൻ സപ്ലിമെന്റുകൾ? പ്രകൃതിദത്തമായി കൊളാജൻ ബൂസ്റ്റ് ചെയ്യാം, അഞ്ച് പഴങ്ങൾ

'ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ, വഴികൊടുക്കൂ പ്ലീസ്'; നാട്ടില്‍ സഞ്ജുവിന്‍റെ വഴി 'ക്ലിയര്‍' ചെയ്ത് സൂര്യ - വിഡിയോ

മുഖക്കുരു പോയെങ്കിലും പാടുണ്ടോ? പരിഹാരം ഇതാ

SCROLL FOR NEXT