വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

ഗ്രൗണ്ടിലേക്ക് ഓടിയെത്തി കോഹ്‌ലിയുടെ കാല് പിടിച്ചു, കെട്ടിപ്പിടിച്ചു; ആരാധകന്റെ ആവേശത്തില്‍ വട്ടം ചുറ്റി സെക്യൂരിറ്റി (വീഡിയോ)

സുരക്ഷാ ജീവനക്കാര്‍ ആരാധകനെ പൊക്കിയെടുത്തു കൊണ്ടു പോകുമ്പോള്‍ കോഹ്‌ലി അവരോടു- 'പതുക്കെ, പതുക്കെ'- എന്നു പറയുന്നതും വീഡിയോയിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ള താരം ആരാണെന്ന ചോദ്യത്തിനുത്തരം വിരാട് കോഹ്‌ലി എന്നായിരിക്കും. ഇന്നലെ അഫ്ഗാനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ വിരാട് കോഹ്‌ലി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരു ആരാധകന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് കടന്നു. 

കോഹ്‌ലിക്ക് അരികിലേക്ക് ഓടിയെത്തിയ ഇയാള്‍ കോഹ്ലിയുടെ കാലില്‍ തൊട്ടു. പിന്നീട് തന്റെ പ്രിയ താരത്തെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ ഇയാളെ തൂക്കിയെടുത്തു പുറത്തേക്ക് മാറ്റി. 

സുരക്ഷാ ജീവനക്കാര്‍ ആരാധകനെ പൊക്കിയെടുത്തു കൊണ്ടു പോകുമ്പോള്‍ കോഹ്‌ലി അവരോടു- 'പതുക്കെ, പതുക്കെ'- എന്നു പറയുന്നതും വീഡിയോയിലുണ്ട്. താരത്തിന്റെ കരുതലിനെക്കുറിച്ചു ഇതിന്റെ വീഡിയോക്ക് താഴെ ആരാധകര്‍ എടുത്തു പറയുന്നു. 

ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയുന്നതിനിടെ പുറത്തായി. 16 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം താരം 29 റണ്‍സെടുത്തു.  

തുടര്‍ച്ചയായി രണ്ടാം ജയത്തോടെ ഇന്ത്യ അഫ്ഗാനെതിരായ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT