ഫോട്ടോ: ട്വിറ്റർ 
Sports

തണ്ണിമത്തനാണോ? പാകിസ്ഥാന്റെ പുതിയ ജേഴ്സി എയറിൽ; ട്രോൾ മഴ

പാകിസ്താന്‍ ജേഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് പുറത്തിറക്കും മുൻപ് തന്നെ ജേഴ്സിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ലീക്കായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ ഇറക്കിയ അവരുടെ ജേഴ്സിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ജേഴ്സി അവതരിപ്പിച്ചതിന് പിന്നാലെ ട്രോളോട് ട്രോളാണ്. പാകിസ്ഥാന്റെ പുതിയ ജേഴ്‌സി തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പാകിസ്താന്‍ ജേഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് പുറത്തിറക്കും മുൻപ് തന്നെ ജേഴ്സിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ലീക്കായിരുന്നു. പിന്നാലെയാണ് ട്രോളുമായി ആളുകൾ എത്തിയത്.  

ഇളം പച്ചയും കടും പച്ചയും കലരുന്നതാണ് പുതിയ ജേഴ്‌സി. ഇത് തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ജേഴ്‌സിയെ ഇന്ത്യന്‍ ജഴ്‌സിയുമായി താരതമ്യപ്പെടുത്തുന്നവരും നിരവധിയാണ്.

മറ്റ് ചിലര്‍ ഒരു ച്യൂയിം​ഗത്തിന്റെ കവറിനോടാണ് ജേഴ്‌സിയെ ഉപമിക്കുന്നത്. ജേഴ്‌സിയുടെ ഡിസൈന്‍ കണ്ടെത്താന്‍ പാകിസ്താന്‍ ഒരുപാട് വിഷമിച്ചുകാണും എന്ന് കളിയാക്കിയവരും നിരവധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം