കെയ്ൽ ജാമിസൻ/ എഎഫ്പി 
Sports

വീണ്ടും പരിക്ക്; കെയ്ല്‍ ജാമിസന്‍ പുറത്ത്; ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി

പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ജാമിസനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. മറ്റൊരു സീമറായ മാറ്റ് ഹെന്റിയും ഒന്നാം ടെസ്റ്റിനുണ്ടാകില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസിലന്‍ഡ് ടീമിന് കനത്ത തിരിച്ചടി. ടീമിലെ സുപ്രധാന താരവും പേസ് സെന്‍സേഷനുമായ കെയ്ല്‍ ജാമിസന്‍ പരിക്കേറ്റ് പുറത്ത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം 16ന് തുടങ്ങാനിരിക്കെയാണ് താരം പുറത്തായത്. 

പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ജാമിസനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. മറ്റൊരു സീമറായ മാറ്റ് ഹെന്റിയും ഒന്നാം ടെസ്റ്റിനുണ്ടാകില്ല. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇരുവര്‍ക്കും പകരം പുതുമുഖങ്ങളായ ജേക്കബ് ഡഫി, സ്‌കോട്ട് കുഗ്ലെജിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. 

കഴിഞ്ഞ ജൂണ്‍ മുതല്‍ ജാമിസന്‍ ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിരുന്നില്ല. പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തിയ താരം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇലവന് വേണ്ടി പന്തെറിയുകയും ചെയ്തു. 

ജാമിസന് വേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സന്നാഹ മത്സരത്തിന് ശേഷം നടത്തിയ സ്‌കാനിങ്ങില്‍ താരത്തിന്റെ പുറത്ത് പൊട്ടലുള്ളതായി കണ്ടെത്തി. ഇതോടെയാണ് ജാമിസനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി