'പിച്ചിൽ വെള്ളമൊഴിച്ച് പരിശീലനം മുടക്കി, പരിതാപകരം, ഇത് ക്രിക്കറ്റിന് നല്ലതല്ല'- ഇന്ത്യക്കെതിരെ മുൻ ഓസീസ് താരം

ഗ്രൗണ്ട് സ്റ്റാഫുകൾ പിച്ച് നനച്ചതോടെ അവർ പരിശീലനം വേണ്ടെന്നു വച്ചു
നാ​ഗ്പുരിലെ പിച്ച്/ ട്വിറ്റർ
നാ​ഗ്പുരിലെ പിച്ച്/ ട്വിറ്റർ

സിഡ്നി: നാ​ഗ്പുർ പിച്ചിൽ ഓസ്ട്രേലിയൻ ടീമിന്റെ പരിശീലനം മുടങ്ങിയ സംഭവത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി മുൻ ഓസീസ് വിക്കറ്റ് കീപ്പറും ഇതിഹാസവുമായ ഇയാൻ ഹീലി‍ രം​ഗത്ത്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം ടെസ്റ്റിന് മുൻ നാ​ഗ്പുരിലെ പിച്ചിൽ പരിശീലനം നടത്താൻ ഓസ്ട്രേലിയൻ ടീം പദ്ധതി ഇട്ടിരുന്നു. 

ഗ്രൗണ്ട് സ്റ്റാഫുകൾ പിച്ച് നനച്ചതായി അറിയിച്ചതോടെയാണ് ഓസീസിന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. നാഗ്പുരിൽ കളിച്ച പിച്ചിൽ പരിശീലിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനം ആതിഥേ‌യരായ ഇന്ത്യ തകർത്തെന്നായിരുന്നു ഹീലിയുടെ പ്രതികരണം. 

‘നാഗ്പുര്‍ പിച്ചിൽ പരിശീലിക്കാനുള്ള ഞങ്ങളു‍ടെ പദ്ധതി തകർത്ത നടപടി വിഷമമുണ്ടാക്കുന്നതാണ്. പരിശീലനത്തിനായി പിച്ച് വേണമെന്നു അഭ്യർഥിച്ച ശേഷം അതു നനച്ചത് വളരെ പരിതാപകരമായ നീക്കമാണ്. ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിനു നല്ലതല്ല. ഐസിസി ഇക്കാര്യത്തിൽ ഇടപെടണം. ഇത്തരം കാര്യങ്ങൾ മാറണം’– ഹീലി ആരോപിച്ചു.

നാഗ്പുർ ടെസ്റ്റിലെ പിച്ചിന്റെ സ്വഭാവം വിവാദമായിരുന്നു. പിച്ച് ഇന്ത്യയ്ക്കു വേണ്ടി നിർമിച്ചതാണെന്ന ആരോപണം ഓസ്ട്രേലിയ മുൻ താരങ്ങളും മാധ്യമങ്ങളും ഉയർത്തി. മത്സരത്തിൽ ഓസ്ട്രേലിയ വൻ തോൽവി വഴങ്ങിയതോടെയാണ് പിച്ചിനെതിരെ ഓസീസ് വ്യാപക വിമർശനം ഉന്നയിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com