സഹില്‍ ചൗഹാന്‍ എക്സ്
Sports

18 സിക്‌സുകള്‍, വെറും 27 പന്തില്‍ 100! ടി20യില്‍ പുതു ചരിത്രം, അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യക്കാരന്‍ (വീഡിയോ)

ഹരിയാന സ്വദേശിയായ സഹില്‍ ചൗഹാനാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. താരം കളിക്കുന്നത് എസ്റ്റോണിയക്കായി

സമകാലിക മലയാളം ഡെസ്ക്

ടാലിന്‍: ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യക്കാരന്‍! ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയടിച്ച് സഹില്‍ ചൗഹാനാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി കളം വാണത്. ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

എസ്‌റ്റോണിയക്കായാണ് സഹില്‍ കളിക്കുന്നത്. വെറും 27 പന്തില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. സൈപ്രസിനെതിരായ പോരാട്ടത്തിലാണ് സഹിലിന്റെ ഈ വെടിക്കെട്ട്. താരം ആകെ 41 പന്തില്‍ അടിച്ചുകൂട്ടിയത് 144 റണ്‍സ്. 18 സിക്‌സുകളും 6 ഫോറുകളും താരം സെഞ്ച്വറിയിലേക്ക് ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്‍ വിന്‍ഡീസ് താരവും ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നേടിയ 30 പന്തില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് സഹില്‍ തിരുത്തിയത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സഹിലിന്റെ ഇന്നിങ്‌സ് തന്നെ. 33 പന്തില്‍ ശതകം നേടിയ നമീബിയയുടെ യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഹരിയാനയിലാണ് സഹില്‍ ജനിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആരാധിക്കുന്ന സഹില്‍ അദ്ദേഹത്തിന്റെ നിര്‍ഭയമായ ബാറ്റിങ് ശൈലിയാണ് തന്റെ പ്രചോദനമെന്നു വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT