ഫോട്ടോ: ട്വിറ്റർ 
Sports

'പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്‍, എല്‍ ക്ലാസിക്കോയിലെ മറക്കാനാവാത്ത നിമിഷം ഇത്'; രോഹിത് ശര്‍മ പറയുന്നു

2020 എല്‍ ക്ലാസിക്കോ കാണാന്‍ ഞാന്‍ പോയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുന്‍പ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ ലാ ലീഗയുടെ അംബാസിഡറാണ് രോഹിത് ശര്‍മ. ഇപ്പോഴിതാ ലാ ലീഗയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറയുകയാണ് രോഹിത്. അതിനൊപ്പം, ഫുട്‌ബോളിലെ തന്റെ പ്രിയപ്പെട്ട താരം ആരാണെന്നും രോഹിത് വെളിപ്പെടുത്തുന്നു. 

2020 എല്‍ ക്ലാസിക്കോ കാണാന്‍ ഞാന്‍ പോയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുന്‍പ്. മാഡ്രിഡില്‍ ബാഴ്‌സയും റയലും ഏറ്റുമുട്ടുന്നത് കണ്ടു. ലാ ലീഗയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ അതാണ്. അതുപോലെ ഒരുപാട് ലാ ലീഗ മത്സരങ്ങള്‍ കാണണം എന്നുണ്ട്. പക്ഷേ ഇപ്പോള്‍ നമുക്ക് ഒരുപാട് മത്സരങ്ങള്‍ ഉള്ളതിനാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടും സാധിക്കുന്നില്ല, രോഹിത് ശര്‍മ പറഞ്ഞു. 

പ്രിയപ്പെട്ട താരം സിനദിന്‍ സിദാന്‍

റയലിന്റെ മുന്‍ ഫ്രഞ്ച് താരം സിനദിന്‍ സിദാനാണ് തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമെന്നും രോഹിത് പറയുന്നു. റയല്‍ മാഡ്രിഡിന്റെ ആരാധകനാണ് താനെന്ന് നേരത്തെ തന്നെ രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ലാ ലീഗയുടെ ഇന്ത്യയിലെ അംബാസിഡറായ രോഹിത് ഇന്ത്യയിലെ ലീഗിന്റെ പ്രമോഷനുകളുടേയും ഭാഗമാവുന്നു. 

നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുകയാണ് രോഹിത്. എന്നാല്‍ സീസണില്‍ മികച്ച തുടക്കമല്ല മുംബൈക്ക് ലഭിച്ചത്. ആദ്യ രണ്ട് കളിയിലും മുംബൈ തോറ്റ് കഴിഞ്ഞു. ആദ്യ കളിയില്‍ ഡല്‍ഹിയോട് 4 വിക്കറ്റിനും രാജസ്ഥാനോട് 23 റണ്‍സിനുമാണ് തോറ്റത്. ആദ്യ ജയം തേടി ഇന്ന് കൊല്‍ക്കത്തക്കെതിരെ മുംബൈ ഇറങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT