ഫെറാൻ ടോറസ് എക്സ്
Sports

ഫെറാന്‍ ടോറസിന്റെ ഹാട്രിക്ക്; അഞ്ചടിയില്‍ ബാഴ്‌സലോണ സ്പാനിഷ് കപ്പ് സെമിയില്‍

ക്വാര്‍ട്ടറില്‍ വലന്‍സിയയെ 0-5നു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വലന്‍സിയയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് കപ്പ് (കോപ്പ ഡെല്‍ റെ) സെമിയില്‍. ഫെറാന്‍ ടോറസിന്റെ ഹാട്രിക്ക് ഗോളുകളാണ് ടീമിന്റെ ജയം അനായാസമാക്കിയത്.

കളിയുടെ ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ നാല് ഗോളുകള്‍ ബാഴ്‌സ വലന്‍സിയ വലയില്‍ അടിച്ചു കയറ്റി. രണ്ടാം പകുതിയില്‍ ഒറ്റ ഗോളും നേടിയാണ് അവര്‍ പട്ടിക തികച്ചത്.

മൂന്നാം മിനിറ്റില്‍ ടോറസിലൂടെ ബാഴ്‌സ മുന്നിലെത്തി. താരം 17ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ ലീഡുയര്‍ത്തി.

23ാം മിനിറ്റില്‍ ഫെമിന്‍ ലോപസ് മൂന്നാം ഗോള്‍ ടീമിനു സമ്മാനിച്ചു. ഏഴ് മിനിറ്റിനുള്ളില്‍ ടോറസ് തന്റെ ഹാട്രിക്കും ടീമിന്റെ നാലാം ഗോളും നേടി. 30ാം മിനിറ്റെത്തുമ്പോഴേക്കും ബാഴ്‌സ 4 ഗോളുകള്‍ നേടിക്കഴിഞ്ഞിരുന്നു.

ലമീന്‍ യമാലിന്റെ വകയാണ് ബാഴ്‌സലോണയുടെ അഞ്ചാം ഗോള്‍. 59ാം മിനിറ്റിലാണ് താരം വല ചലിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT