വയനാട്ടിലും ചേലക്കരയിലും ഇന്ന് പരസ്യപ്രചാരണം അവസാനിക്കും പ്രതീകാത്മക ചിത്രം
Sports

കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകൾ മാത്രം, സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം

സമകാലിക മലയാളം ഡെസ്ക്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട് 18നാണ് പരസ്യപ്രചാരണം അവസാനിക്കുക. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശമാക്കാന്‍ മുന്നണികള്‍

വയനാട്ടിലും ചേലക്കരയിലും ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്, ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം

കൊച്ചിയിലെത്തിയ സീ പ്ലെയിന്‍

സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സ്‌കൂൾ കായികമേളയുടെ സമാപനം ഇന്ന്

സ്‌കൂള്‍ കായികമേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും (പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ) ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ അധ്യാപകരും മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ള എണ്ണം വിദ്യാര്‍ഥികളും മഹാാരാജാസ് ഗ്രൗണ്ടിലെ കായികമേള സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹാജരാകണം. വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.

വിസ്താരയുടെ അവസാന പറക്കല്‍ ഇന്ന്, നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ്; വിശദാംശങ്ങള്‍

വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയുടെ ആഹ്ലാദപ്രകടനം

ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT