ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. സിറ്റി മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് അല്‍ ഐന്‍ ക്ലബിനെ തകര്‍ത്തു. റയല്‍ 3-1നു പച്ചുക്കയേയും വീഴ്ത്തി.
അല്‍ ഐനെതിരായ പോരാട്ടത്തിന്റെ ഇരു പകുതികളിലും മൂന്ന് വീതം ഗോളുകള്‍ വലയിലിട്ടാണ് സിറ്റി ജയം ആഘോഷിച്ചത്. ജര്‍മന്‍ മധ്യനിര താരം ഇല്‍കെ ഗുണ്ടോഗന്‍ ഇരട്ട ഗോളുകള്‍ നേടി. ക്ലൗഡിയോ എചാവേരി, എര്‍ലിങ് ഹാളണ്ട്, ഓസ്‌ക്കാര്‍ ബോബ്, റയാന്‍ ചെര്‍കി എന്നിവര്‍ ശേഷിച്ച ഗോളുകള്‍ വലയിലാക്കി.
ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശ മറയ്ക്കാനിറങ്ങിയ റയല്‍ രണ്ടാം പോരില്‍ വിജയം പിടിച്ചു. ഏഴാം മിനിറ്റില്‍ റൗള്‍ അസന്‍സിയോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഭൂരിഭാഗം സമയത്തും റയല്‍ പത്ത് പേരുമായാണ് കളിച്ചത്. പക്ഷേ മെക്‌സിക്കന്‍ ക്ലബ് പച്ചുക്കയ്ക്ക് അതു മുതലാക്കാന്‍ സാധിച്ചില്ല.
35ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാം, 43ാം മിനിറ്റില്‍ അര്‍ദ ഗുലര്‍, 70ാം മിനിറ്റില്‍ ഫെഡറിക്കോ വാര്‍വര്‍ഡെ എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്. പച്ചുക്കയുടെ ആശ്വാസ ഗോള്‍ 80ാം മിനിറ്റില്‍ എലിയാസ് മോണ്ടിയല്‍ നേടി.
രണ്ട് കളികളില്‍ രണ്ട് ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറിലെത്തി. റയല്‍ 4 പോയിന്റുകളുമായി പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നു. അവരും അടുത്ത മത്സരം ജയിച്ച് അവസാന പതിനാറില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയില്‍.
FIFA Club World Cup: Haaland scores, Gunndogan nets brace as Manchester City beats Al Ain 6-0, Real Madrid overcame an early red card to win comfortably.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates