Argentina vs Spain Finalissima x
Sports

മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍! 'ഫൈനലിസിമ' ലുസൈല്‍ സ്റ്റേഡിയത്തില്‍

ലോകകപ്പിനു തൊട്ടുമുന്‍പ് ക്ലാസിക്ക് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ. 2026 മാര്‍ച്ച് 27നു ഖത്തറിലാണ് പോരാട്ടം. ലോക ചാംപ്യന്‍മാരും കോപ്പ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയത്. അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്കു ശേഷം ലോക കിരീടം വീണ്ടും ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് തീപാറും പോരാട്ടം.

ഇതിഹാസ താരം ലയണല്‍ മെസിയും മെസി ആരാധിച്ച് ബാഴ്‌സയില്‍ പന്ത് തട്ടുന്ന യങ് സെന്‍സേഷന്‍ ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന മുഖ്യ ഘടകം. മറ്റൊന്നു ലയണല്‍ സ്‌കലോനിയുടെ തന്ത്രങ്ങളും സ്പാനിഷ് കോച്ച് ലൂയീസ് ഡെലഫ്യുണ്ടെയുടെ തന്ത്രങ്ങളും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്.

2026ലെ ലോകകപ്പിനു മുന്‍പ് നടക്കുന്ന മേജര്‍ പോരാട്ടമെന്ന നിലയില്‍ ഫിഫ വലിയ പ്രാധാന്യമാണ് മത്സരത്തിനു നല്‍കുന്നത്. നിലവില്‍ അര്‍ജന്റീനയാണ് ഫൈനലിസിമ ചാംപ്യന്‍മാര്‍. 2022ല്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസിയും സംഘവും കിരീടം ഉയര്‍ത്തിയത്.

ചരിത്രത്തില്‍ മൂന്ന് തവണയാണ് ഈ പോരാട്ടം അരങ്ങേറിയത്. രണ്ട് തവണയും അര്‍ജന്റീന കിരീടമുയര്‍ത്തി. ഫ്രാന്‍സാണ് പ്രഥമ ചാംപ്യന്‍മാരായത്. 1985ല്‍ ഉറുഗ്വെയെ വീഴ്ത്തിയാണ് ഫ്രാന്‍സ് കിരീടമുയര്‍ത്തിയത്. 1993ലാണ് അര്‍ജന്റീന ആദ്യമായി കിരീടം സ്വന്തമാക്കിയത്. അന്ന് ഡെന്‍മാര്‍കിനെയാണ് അവര്‍ വീഴ്ത്തിയത്. 2022ല്‍ അര്‍ജന്റീന വീണ്ടും നേട്ടമാവര്‍ത്തിച്ചു.

Argentina vs Spain: FIFA has confirmed that the Finalissima between Spain and Argentina will take place on March 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT