

ദുബൈ: 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. ഇത്തവണയടക്കം 8 ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ ആതിഥേയരായ ഇത്തവണത്തെ പോരാട്ടം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐസിസി തീരുമാനിച്ചത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ വനിതകളാണ് ഇത്തവണ ചരിത്രത്തിലാദ്യമായി കപ്പുയര്‍ത്തിയത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയേയും ഫൈനലില്‍ ദക്ഷിണാഫ്രിക്കയേയും വീഴ്ത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 52 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതാ ലോകകപ്പ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയ ടൂര്‍ണമെന്റ് വന്‍ വിജയമായതോടെയാണ് ഐസിസിയുടെ നിര്‍ണായക തീരുമാനം.
വനിതാ ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് പുതിയ തീരുമാനം. ചെറിയ ടീമുകളെ വലിയ വേദികളിലേക്ക് കൊണ്ടു വരികയും തീരുമാനത്തിനു പിന്നിലുണ്ട്.
ഒരു വനിതാ കായിക പോരാട്ടത്തില്‍ എത്തുന്ന ആരാധകരുടെ സര്‍വകാല റെക്കോര്‍ഡാണ് ഇത്തവണ സൃഷ്ടിക്കപ്പെട്ടത്. മൂന്ന് ലക്ഷത്തിനു മുകളില്‍ ആരാധകര്‍ മത്സരം നേരിട്ടു കാണാനായി വിവിധ സ്റ്റേഡിയങ്ങളിലെത്തി. അരക്കോടിയിലധികം ആളുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴിയും മത്സരങ്ങള്‍ കണ്ടു.
10 രാജ്യങ്ങള്‍ വരുന്നതോടെ പുതിയ ടീമുകള്‍ക്ക് വനിതാ പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഇറങ്ങാനുള്ള അവസരമാണ് തുറക്കുന്നത്. ഇന്ത്യയുടെ കിരീട നേട്ടം പല ടീമുകള്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നു ഐസിസി ചൂണ്ടിക്കാണിക്കുന്നു. ആഗോള വേദിയില്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ പ്രചരിക്കാനുള്ള അവസരം കൂടിയാണ് പുതിയ നീക്കത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
The ICC has announced a historic expansion of the Women's World Cup to 10 teams in 2029.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates